iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Idukki Twin Murder Case: ഇടുക്കിയിൽ ഇരട്ടക്കൊലപാതകം; ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി, പ്രതി പിടിയിൽ

Kerala

ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിൻസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇടുക്കി: ഇടുക്കി പീരുമേട്ടിൽ ഇരട്ടക്കൊലപാതകം. പ്രതിയെ പോലീസ് പിടികൂടി. പീരുമേട് സ്വദേശി പ്രിൻസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ ഭാര്യ പ്രിയങ്ക, പ്രിയങ്കയുടെ മാതാവ് വസന്ത എന്നിവരെയാണ് കൊലപ്പെടുത്തിയത്.

ആക്രമണത്തിനിടെ പ്രിയങ്കയുടെ പിതാവിനും വെട്ടേറ്റു. ഇദ്ദേഹത്തിൻറെ പരിക്ക് ഗുരുതരമാണ്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രിയങ്കയുടെ വീട്ടിൽ വച്ചാണ് ആക്രമണം നടന്നത്. ഏറെനാളായി പ്രിൻസും പ്രിയങ്കയും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു.

ഇവർ തമ്മിൽ ഇടയ്ക്കിടെ വഴക്കുണ്ടാകുന്നതും പതിവായിരുന്നു. മദ്യപിച്ചെത്തിയ പ്രിൻസ് ആദ്യം വസന്തയുമായി വഴക്കിട്ടു. തുടർന്ന് ഇവരെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഇതിന് പിന്നാലെ വീടിന് പുറത്തിറങ്ങിയപ്പോഴാണ് പ്രിയങ്ക ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുന്നത് കണ്ടത്.

ഇതിന് പിന്നാലെ വഴിയിലിട്ട് പ്രിയങ്കയെയും വെട്ടിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രിയങ്കയും വസന്തയും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ആക്രമണത്തിനിടെ പ്രിയങ്കയുടെ പിതാവിനും വെട്ടേറ്റിരുന്നു. ഇദ്ദേഹത്തെ ആദ്യം പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.