iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Vijay and Rashmika: 'മറ്റുള്ളവരുടെ സങ്കല്‍പ്പങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാനാവില്ല' വിജയും രശ്മികയും സൈബര്‍ സെല്ലില്‍ പരാതി നല്‍കി

Vijay and Rashmika: 'മറ്റുള്ളവരുടെ സങ്കല്‍പ്പങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാനാവില്ല' വിജയും രശ്മികയും സൈബര്‍ സെല്ലില്‍ പരാതി നല്‍കി

'രണബാലി' ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും 'കോഫി വിത്ത് കരൺ' ഷോയിൽ അതിഥികളായി എത്തിയത്. എന്നാൽ അവർ പോലും പ്രതീക്ഷിക്കാത്ത രീതിയിലാണ് പ്രണയ ജീവിതത്തെക്കുറിച്ച് ഇരുവരും പറഞ്ഞ കാര്യങ്ങൾ വിമർശനങ്ങൾക്ക് കാരണമായത്. വ്യാജ പ്രചാരണങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കുമെതിരെ ഹൈദരാബാദ് സൈബർ ക്രൈം പോലീസിന് പരാതി നൽകിയിട്ടുണ്ട്. 'കോഫി വിത്ത് കരൺ' ഷോയുടെ ഒമ്പതാം സീസണിലാണ് വിവാഹത്തെക്കുറിച്ച് ആദ്യം സംസാരിച്ചത് രശ്മികയാണെന്നും വിജയോട് വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോൾ 'നീ ഒരു നൂറു തവണ ചോദിക്കൂ' എന്ന് വിജയ് മറുപടി നൽകിയതായും രശ്മിക പറഞ്ഞത്. ഞാൻ ഒരു വർഷത്തോളം പുറകെ നടന്ന് ചോദിച്ച ശേഷമാണ് വിജയ് വിവാഹത്തിന് തയ്യാറായതെന്നും രശ്മിക വ്യക്തമാക്കി. രശ്മികയുടെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചും ബന്ധത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടും ചിലർ സമൂഹമാധ്യമങ്ങളിൽ റീലുകളും ഉപദേശങ്ങളും പങ്കുവെച്ചു. താരങ്ങളുടെ വ്യക്തിജീവിതത്തിന് പുറമെ അവരുടെ കുടുംബത്തെക്കുറിച്ചും അനാവശ്യമായ രീതിയിൽ മോശം പരാമർശങ്ങളും വിമർശനങ്ങളും ഉണ്ടായി. സൈബർ ആക്രമണങ്ങൾക്കെതിരെ രശ്മിക ആദ്യം രംഗത്തുവരികയും പിന്നാലെ വിജയ് ദേവരകൊണ്ടയും രംഗത്തെത്തി.

Tap to read more
Videos

hackers took france supermarkets: ഫ്രിഡ്ജുകളും ഫ്രീസറുകളും ഹാക്ക് ചെയ്യുന്നു

@ZeeMalayalam39d ago
#CYBER ATTACK
VD Satheesn: അപമാനകരവും ക്രൂരസ്വഭാവമുള്ള സൈബര്‍ ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി

VD Satheesn: അപമാനകരവും ക്രൂരസ്വഭാവമുള്ള സൈബര്‍ ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അപമാനകാരവും ക്രൂരസ്വഭാവമുള്ള സൈബർ ആക്രമണങ്ങൾ അതിപ്പോ ആർക്കെതിരെ ആയാലും ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ ഈ പ്രതികരണം. മുഖമുള്ളതും ഇല്ലാത്തതുമായ ഐഡികളില്‍ നിന്ന് വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ എന്ത് മാനവികതയെ കുറിച്ചാണ് പറയുന്നത്? എന്ത് മാനുഷിക മൂല്യങ്ങളെ കുറിച്ചാണ് പറയുന്നതെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ചുവടെ ചേർക്കുന്നു മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിന്റെ അപ്രതീക്ഷിത വേര്‍പാടിന് പിന്നാലെ, അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ അങ്ങേയറ്റം വേദനാജനകമാണ്. നമ്മെ വിട്ടുപിരിഞ്ഞ ഒരു മാധ്യമ പ്രവര്‍ത്തകനെതിരെയെന്നല്ല, ഏത് മനുഷ്യനെതിരെയുമാകട്ടെ, ഇത്തരത്തില്‍ സംഘടിതമായി വിദ്വേഷവും അസത്യങ്ങളും പ്രചരിപ്പിക്കുന്നത് കേരളം ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നതമായ സാമൂഹിക സംസ്‌കാരത്തിന് തന്നെ തീരാക്കളങ്കമാണ്. മുഖമുള്ളതും ഇല്ലാത്തതുമായ ഐ.ഡികളില്‍ നിന്ന് വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ എന്ത് മാനവികതയെ കുറിച്ചാണ് പറയുന്നത്? എന്ത് മാനുഷിക മൂല്യങ്ങളെ കുറിച്ചാണ് പറയുന്നത്? മുന്‍കാലങ്ങളില്‍ അദ്ദേഹം നല്‍കിയ അന്വേഷണാത്മക വാര്‍ത്തകളുടെ പേരിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ഈ അധിക്ഷേപങ്ങള്‍ക്ക് പിന്നിലെന്നത് ഗൗരവമുള്ള വിഷയമാണ്. ഒരു മാധ്യമപ്രവര്‍ത്തകന്റെ കര്‍ത്തവ്യ നിര്‍വഹണത്തെയും അദ്ദേഹത്തിന്റെ വിയോഗത്തെത്തന്നെയും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ഇത്തരത്തില്‍ അധിക്ഷേപിക്കുന്നത് ജനാധിപത്യ സമൂഹത്തിന് ഒട്ടും യോജിച്ചതല്ല. എറണാകുളം പ്രസ് ക്ലബ്ബും ജിജോയുടെ സുഹൃത്തുക്കളും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ വിഷയം അതീവ ഗൗരവത്തില്‍ പരിഗണിക്കും. കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയുമില്ലാതെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. ആര്‍ക്കെതിരെയായാലും ഇത്തരം നിന്ദ്യവും ക്രൂരവുമായ സൈബര്‍ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more