iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Vijay and Rashmika: 'മറ്റുള്ളവരുടെ സങ്കല്‍പ്പങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാനാവില്ല' വിജയും രശ്മികയും സൈബര്‍ സെല്ലില്‍ പരാതി നല്‍കി

Entertainment

സൈബർ ആക്രമണങ്ങൾക്കെതിരെ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും രംഗത്ത്.

'രണബാലി' ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും 'കോഫി വിത്ത് കരൺ' ഷോയിൽ അതിഥികളായി എത്തിയത്. എന്നാൽ അവർ പോലും പ്രതീക്ഷിക്കാത്ത രീതിയിലാണ് പ്രണയ ജീവിതത്തെക്കുറിച്ച് ഇരുവരും പറഞ്ഞ കാര്യങ്ങൾ വിമർശനങ്ങൾക്ക് കാരണമായത്. വ്യാജ പ്രചാരണങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കുമെതിരെ ഹൈദരാബാദ് സൈബർ ക്രൈം പോലീസിന് പരാതി നൽകിയിട്ടുണ്ട്.

'കോഫി വിത്ത് കരൺ' ഷോയുടെ ഒമ്പതാം സീസണിലാണ് വിവാഹത്തെക്കുറിച്ച് ആദ്യം സംസാരിച്ചത് രശ്മികയാണെന്നും വിജയോട് വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോൾ 'നീ ഒരു നൂറു തവണ ചോദിക്കൂ' എന്ന് വിജയ് മറുപടി നൽകിയതായും രശ്മിക പറഞ്ഞത്. ഞാൻ ഒരു വർഷത്തോളം പുറകെ നടന്ന് ചോദിച്ച ശേഷമാണ് വിജയ് വിവാഹത്തിന് തയ്യാറായതെന്നും രശ്മിക വ്യക്തമാക്കി.

രശ്മികയുടെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചും ബന്ധത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടും ചിലർ സമൂഹമാധ്യമങ്ങളിൽ റീലുകളും ഉപദേശങ്ങളും പങ്കുവെച്ചു. താരങ്ങളുടെ വ്യക്തിജീവിതത്തിന് പുറമെ അവരുടെ കുടുംബത്തെക്കുറിച്ചും അനാവശ്യമായ രീതിയിൽ മോശം പരാമർശങ്ങളും വിമർശനങ്ങളും ഉണ്ടായി. സൈബർ ആക്രമണങ്ങൾക്കെതിരെ രശ്മിക ആദ്യം രംഗത്തുവരികയും പിന്നാലെ വിജയ് ദേവരകൊണ്ടയും രംഗത്തെത്തി.

ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങളും പരിഹാസങ്ങളും ആരോഗ്യകരമായ അഭിപ്രായപ്രകടനങ്ങളല്ല മറിച്ച് വെറുപ്പ് തീർക്കാനുള്ള ആൾക്കൂട്ട നീക്കമാണെന്ന് രശ്മിക വ്യക്തമാക്കി. ഹൃദയം കൊണ്ട് ചിന്തിക്കുന്ന താനും ബുദ്ധിപൂർവ്വം ചിന്തിക്കുന്ന വിജയ് ദേവരകൊണ്ടയും പരസ്പരം മനസ്സിലാക്കി ജീവിതപങ്കാളിയെ തിരഞ്ഞെടുത്തതാണെന്നും രശ്മിക വ്യക്തമാക്കി. താൻ കരിയറിലും വ്യക്തിജീവിതത്തിലും പൂർണ്ണ സന്തോഷവതിയാണെന്നും മറ്റുള്ളവരുടെ സങ്കൽപ്പങ്ങൾക്ക് അനുസരിച്ച് ജീവിക്കാൻ താല്പര്യമില്ലെന്നും താരം വ്യക്തമാക്കി.വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും 2026 ഫെബ്രുവരി 26-നാണ് വിവാഹിതരായത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.