iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Skin Care Tips: വെറും 10 മിനിറ്റ് മതി! ചർമ്മത്തിന്റെ തിളക്കം കൂട്ടാൻ പ്രകൃതിദത്തമായ ഈ കൂട്ട് പരീക്ഷിക്കാം...

Utility

ചർമ്മത്തിൻറെ തിളക്കം കൂട്ടാൻ സഹായിക്കുന്ന നാച്ചുറൽ ഫേസ് പാക്ക് തയാറാക്കാം.

ചർമ്മം എപ്പോഴും തിളങ്ങണമെന്നും നന്നായി ഇരിക്കണമെന്നും ​ആ​ഗ്രഹിക്കാത്തവരുണ്ടാകില്ല. ചർമ്മത്തിന് തിളക്കവും പുതുമയും നൽകാൻ പണം മുടക്കി കെമിക്കലുകൾ അടങ്ങിയ ഉത്പന്നങ്ങൾ വാങ്ങിച്ച് കൂട്ടാറുണ്ട് പലരും. എന്നാൽ ഇത് പലപ്പോഴും ​ഗുണത്തേക്കാളേറെ ദോഷവും ചെയ്യാറുണ്ട്.

എന്നാൽ ചർമ്മ സംരക്ഷണത്തിന് പ്രകൃതിദത്തമായ നിരവധി കാര്യങ്ങൾ നമുക്ക് ചെയ്യാനാകും. നമ്മുടെ അടുക്കളയിൽ തന്നെയുണ്ടാകും പലപ്പോഴും മുഖകാന്തി വർധിപ്പിക്കുന്നതിന് ആവശ്യമായ സാധനങ്ങൾ. ചർമ്മം കൂടുതൽ തിളക്കമുള്ളതും ആരോഗ്യമുള്ളതുമാക്കാൻ ഇവയ്ക്ക് സാധിക്കും. അത്തരത്തിൽ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഫേസ്പാക്ക് പരിചയപ്പെടാം. വെള്ളരിക്ക, ഓട്സ് പൊടി, കറ്റാർവാഴ ജെൽ എന്നിവ ചേർത്തുള്ളതാണ് ഈ ഫേസ് പാക്ക്.

ആവശ്യമായ ചേരുവകൾ

  • വെള്ളരിക്ക നീര് / പേസ്റ്റ്: 2 ടേബിൾ സ്പൂൺ
  • ഓട്സ് പൊടിച്ചത്: 1 ടേബിൾ സ്പൂൺ
  • ഫ്രഷ് കറ്റാർവാഴ ജെൽ: 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

  • ഒരു ചെറിയ ബൗളിലേക്ക് അരച്ചെടുത്ത് വെച്ചിരിക്കുന്ന വെള്ളരിക്ക, ഓട്സ് പൊടി, കറ്റാർവാഴ ജെൽ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ഉപയോ​ഗിക്കേണ്ടതെങ്ങനെ?

  • ഫേസ് പാക്ക് പുരട്ടുന്നതിന് മുൻപായി ഒരു ഫേസ് വാഷ് ഉപയോ​ഗിച്ച് മുഖം നന്നായി കഴുകി തുടയ്ക്കുക.
  • ശേഷം തയാറാക്കി വെച്ചിരിക്കുന്ന മിശ്രിതം മുഖത്തും കഴുത്തിലും നന്നായി പുരട്ടുക.
  • ഫേസ്പാക്ക് പുരട്ടിയ ശേഷം ഒരു 10-20 മിനിറ്റ് നേരം ഇത് ഉണങ്ങാനായി കാത്തിരിക്കുക.
  • ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് പതുക്കെ മസ്സാജ് ചെയ്ത് കഴുകിക്കളയുക.
  • ആഴ്ചയിൽ 2-3 തവണ ഈ ഫേസ് പാക്ക് ഉപയോഗിക്കുന്നത് ചർമ്മത്തിന് തിളക്കം നൽകും.

​

ഗുണം

  • വെള്ളരിക്കയിലും കറ്റാർവാഴയിലും ജലാംശം അടങ്ങിയിട്ടുള്ളതിനാൽ ചർമ്മത്തിന്റെ ഈർപ്പം നിലനിർത്താൻ സഹായിക്കും. ചർമ്മത്തിന് തണുപ്പും ആശ്വാസവും നൽകാനും ഈ ഫേസ് പാക്ക് സഹായിക്കും.
  • ഓട്സ് പൊടി ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യും. എണ്ണമയം നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.
  • കരിവാളിപ്പ് മാറ്റും, മുഖത്തിന് സ്വാഭാവിക തിളക്കം നൽകുകയും ചെയ്യും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം