Guwahati Hotel Firing: ഗുവാഹത്തിയിലെ ഹോട്ടലിൽ വെടിവെയ്പ്; അഞ്ച് പേർ കൊല്ലപ്പെട്ടു
സംഭവസമയത്ത് ജീവനക്കാർ ഉൾപ്പെടെ ഇരുപത്തിയഞ്ചിൽ താഴെ ആളുകൾ മാത്രമാണ് ഹോട്ടലിലുണ്ടായിരുന്നത്.
)
ദിസ്പുർ: അസമിലെ ഗുവാഹത്തിയിൽ ഹോട്ടലിലുണ്ടായ വെടിവെയ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ജിഎസ് റോഡിലുള്ള ഹോട്ടൽ ബിലാസ് ഇന്നിലാണ് വെടിവെയ്പുണ്ടായത്. സംഭവത്തിൽ അക്രമികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
പോലീസ് ആസ്ഥാനത്ത് നിന്ന് കേവലം രണ്ട് കിലോമീറ്റർ മാത്രം അകെലയുള്ള ഹോട്ടലിലാണ് ദാരുണമായ സംഭവം നടന്നത്. റസ്റ്ററൻറിൽ ഹോട്ടൽ ജീവനക്കാർ ഉൾപ്പെടെ ഇരുപത്തിയഞ്ചിൽ താഴെ ആളുകൾ മാത്രം ഉള്ളപ്പോഴായിരുന്നു ആക്രമണം.
ഹോട്ടലിൻറെ സ്വീകരണ കൌണ്ടറിന് സമീപത്ത് ഇരുന്നവർക്കാണ് വെടിയേറ്റത്. നാല് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. കൊല്ലപ്പെട്ടവരിൽ ഒരു കുടുംബത്തിലെ നാല് പേരും ഉൾപ്പെടുന്നു. മരിച്ചവരിൽ സത്യേന്ദ്ര പഥക്, നാരായൺ ദാസ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
സംഭവത്തിൽ ഘനകാന്ത ഗൊഗോയ് എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളിൽ നിന്ന് ഒരു പിസ്റ്റളും പിടിച്ചെടുത്തിട്ടുണ്ട്. ഹോട്ടലിൻറെ കരാറുമായി ബന്ധപ്പെട്ടുണ്ടായ തർക്കം ആണ് ആക്രമണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)