&imwidth=640&imheight=360)
ഇന്ത്യയിലെ ഭക്ഷ്യ സുരക്ഷാ റെഗുലേറ്ററായ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) മദ്യ നിർമ്മാതാക്കൾക്കെതിരെ കർശന നടപടി സ്വീകരിച്ചു. അനധികൃത ഫ്ലേവറുകളുടെ ഉപയോഗവും ലേബലുകളിൽ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന രീതിയിൽ പഴക്കവുമായി ബന്ധപ്പെട്ട അവകാശവാദങ്ങൾ ഉന്നയിച്ചതിനുമാണ് മദ്യ നിർമ്മാതാക്കൾക്ക് അതോറിറ്റി നോട്ടീസ് അയച്ചത്. 2018-ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ (ആൽക്കഹോളിക് ബിവറേജസ്) ചട്ടങ്ങളുടെ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നോട്ടീസുകൾ പുറപ്പെടുവിച്ചത്. എന്താണ് പറയുന്നത്? 2006-ലെ എഫ്എസ്എസ് നിയമത്തിലെയും അതിന്റെ കീഴിലുള്ള ചട്ടങ്ങളിലെയും വ്യവസ്ഥകൾ പ്രകാരം നടപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അത് വ്യക്തമാക്കിക്കൊണ്ട് വിശദീകരണം സമർപ്പിക്കാനും ചട്ടങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനും ബന്ധപ്പെട്ട കമ്പനികൾക്ക് നിർദ്ദേശം നൽകി. പ്രകൃതിദത്ത മദ്യങ്ങളുടെ രുചിയും ഗന്ധവും അനുകരിക്കാൻ സിന്തറ്റിക് ഫ്ലേവറുകൾ ഉപയോഗിക്കുന്നതിനെതിരെ എഫ്എസ്എസ്എഐയുടെ മുന്നറിയിപ്പ്. റം, ബ്രാണ്ടി, ജിൻ, ഗ്രെയിൻ വിസ്കി, വൈൻ, ബിയർ തുടങ്ങിയ മദ്യങ്ങളുടെ പ്രകൃതിദത്തമായ സവിശേഷതകൾ അനുകരിക്കുന്നതിനായി മദ്യ നിർമ്മാതാക്കൾ ഫ്ലേവറിങ് വസ്തുക്കൾ ചേർക്കുന്നുണ്ടെന്ന് എഫ്എസ്എസ്എഐ വ്യക്തമാക്കി. മദ്യത്തിന് യഥാർത്ഥവും സ്വാഭാവികവുമായ സ്വഭാവഗുണമുള്ള രുചിയും മണവും മാത്രമായിരിക്കണമെന്ന നിർദ്ദേശത്തിന് വിരുദ്ധമാണിത്. മദ്യത്തിന്റെ പ്രായം ആൽക്കഹോളിക് ബെവറേജസ് റെഗുലേഷൻസ് ചട്ടത്തിലെ 13.7 വകുപ്പ് പാലിക്കാതെ മദ്യക്കുപ്പിയിൽ പ്രായം സൂചിപ്പിക്കുന്നതിനായി പര്യായപദങ്ങളോ പരോക്ഷമായ കാര്യങ്ങളോ കമ്പനികൾ ഉപയോഗിക്കുന്നതായി എഫ്എസ്എസ്എഐ കണ്ടെത്തി. 'ഏജ്ഡ്' ലേബൽ ചെയ്തിരിക്കുന്ന പല കുപ്പിയിലെയും സ്പിരിറ്റിന്റെ കാലപ്പഴക്കമല്ല പ്രതിഫലിപ്പിച്ചിരിക്കുന്നത്. ഇത് ചട്ടങ്ങളുടെ ലംഘനമാണ്. 2006-ലെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമവും അതിനു കീഴിൽ രൂപീകരിച്ച ചട്ടങ്ങളും അനുസരിച്ച് കമ്പനികൾക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കരുതെന്ന് കാണിച്ച് വിശദീകരണം നൽകാനും കമ്പനികൾക്ക് നിർദ്ദേശം നൽകി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

ഭക്ഷണം ആരോഗ്യകരമാണോയെന്ന് നമ്മളെല്ലാം ശ്രദ്ധിക്കാറുണ്ട് എന്നാൽ ഭക്ഷണം ഉണ്ടാക്കുന്ന അടുക്കളയുടെ കാര്യം ശ്രദ്ധിക്കാറുണ്ടോ? ഒരു വീട്ടിലെ ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട ഒരിടമാണ് അടുക്കള. മാത്രമല്ല അടുക്കളയിലുള്ള എല്ലാ സാധനങ്ങളും വൃത്തിയായി സൂക്ഷിക്കണം. നമ്മൾ ഓരോ ദിവസവും പാചകം ചെയ്യാൻ ഉപയോഗിക്കുന്ന പാത്രങ്ങളും മറ്റ് ഉപകരണങ്ങളും ഭക്ഷണവുമായി നിരന്തരം സമ്പർക്കം പുലർത്തുന്നതാണ്. അതിനാൽ തന്നെ ചില ഉപകരണങ്ങൾ ഇതിനോടകം തന്നെ മോശമായി കാണും. പ്ലാസ്റ്റിക് സ്പൂണുകൾ ആയിക്കോട്ടെ പാത്രങ്ങൾ ആയിക്കോട്ടെ ഇവയുടെ കോട്ടിംഗുകൾക്ക് കാലക്രമേണ കേടുപാടുകൾ സംഭവിക്കും. ചിലത് പൊടിയാൻ തുടങ്ങും. ഇങ്ങനെ നശിക്കാൻ തുടങ്ങിയവ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്താൽ അത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. അടുക്കളയിൽ മാറ്റേണ്ട 5 നിത്യോപയോഗ സാധനങ്ങൾ: 1. നോൺ-സ്റ്റിക്ക് പാത്രങ്ങൾ നോൺ-സ്റ്റിക്ക് പാത്രത്തിലെ പാചകം അനായാസവും, അതിന് ശേഷം പാത്രം വൃത്തിയാക്കാൻ എളുപ്പവുമാണ്. അതിനാൽ അടുക്കളയിലെ പ്രിയപ്പെട്ട പാത്രമാണ് നോൺ-സ്റ്റിക്ക് പാത്രങ്ങൾ. മിക്ക നോൺ-സ്റ്റിക്ക് പാത്രങ്ങളിലും ടെഫ്ലോൺ എന്നറിയപ്പെടുന്ന പോളിടെട്രാഫ്ലൂറോഎത്തിലീൻ (PTFE) ഉപയോഗിക്കുന്നുണ്ട്. ആധുനിക PTFE വളരെ സുരക്ഷിതമാണ് എന്നാൽ പാത്രത്തിൽ പോറൽ സംഭവിക്കുകയോ പാത്രത്തിലെ കോട്ടിംഗ് ഇളകിപ്പോകാനോ തുടങ്ങിയാൽ പിന്നെ ഈ പാത്രത്തിൽ ഭക്ഷണം പാകം ചെയ്യരുത്. കാരണം ചൂട് കൂടുമ്പോൾ PTFE പാത്രങ്ങൾ പുക പുറത്തുവിടാൻ തുടങ്ങും. ഇനി നിങ്ങൾക്ക് അടുക്കളയിലെ പാത്രങ്ങൾ എല്ലാം മാറ്റാൻ ഉദ്ദേശമുണ്ടെങ്കിൽ സ്റ്റെയിൻലെസ് സ്റ്റീൽ തിരഞ്ഞെടുക്കുക. ഇത്തരം പാത്രങ്ങൾ വളരെക്കാലം ഉപയോഗിക്കാൻ സാധിക്കും. ഇവ നോൺ-സ്റ്റിക്ക് പാത്രങ്ങൾ പോലെ കോട്ടിംഗ് ഇളകിപ്പോകുമെന്നോ രാസവസ്തുക്കൾ ഭക്ഷണത്തിൽ കലരുമോയെന്ന ഭയമില്ലാതെ ഉപയോഗിക്കാം. അത് മാത്രമല്ല പുളിയുള്ള ഭക്ഷണപദാർത്ഥങ്ങൾ പാകം ചെയ്യുമ്പോൾ സ്റ്റീൽ പാത്രങ്ങൾ ഭക്ഷണവുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടില്ല. എത്ര ചൂടിൽ വേണമെങ്കിലും സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കാൻ സാധിക്കും. 2. പ്ലാസ്റ്റിക് പാത്രങ്ങൾ പ്ലാസ്റ്റിക് അടുക്കളയിലെ പ്രധാന വസ്തുവായി മാറിയിരിക്കുകയാണ്. സ്റ്റോറേജ് കണ്ടെയ്നറുകൾ, തവികൾ, വിളമ്പാൻ ഉപയോഗിക്കുന്ന സ്പൂണുകൾ എന്നിവയെല്ലാം ഇന്ന് പ്ലാസ്റ്റിക് ഉപയോഗിച്ചാണ് ഉണ്ടാകുന്നത്. പക്ഷെ നിരന്തരമായി തീയുമായി ബന്ധപ്പെടുമ്പോൾ ഇത്തരം പ്ലാസ്റ്റിക് പാത്രങ്ങൾ കാലക്രമേണ നശിക്കും. തടി കൊണ്ടുള്ള തവികൾ പാത്രങ്ങൾക്ക് പോറലേൽപ്പിക്കില്ല അതുകൊണ്ട് ഇവ നല്ലതാണ്. കൂടാതെ ഭക്ഷണം സൂക്ഷിക്കാനും ചൂടാക്കാനും ഗ്ലാസ് പാത്രങ്ങളാണ് ഏറ്റവും സുരക്ഷിതം. ഇവ എത്ര സുരക്ഷിതമാണെന്ന് പറഞ്ഞാലും അടുക്കളയിലെ പാത്രങ്ങൾ ഇടയ്ക്കിടെ മാറ്റുന്നത് നല്ലതാണ്. 3. അലുമിനിയം ഫോയിൽ അലുമിനിയം ഫോയിൽ പാചകത്തിലും അതുപോലെ തന്നെ ബേക്കിംഗിനും സാധാരണയായി ഉപയോഗിക്കുന്നതാണ്. പക്ഷെ ചില ഭക്ഷണങ്ങൾക്കൊപ്പം ഇത് ഉപയോഗിക്കാൻ പാടില്ല. തക്കാളി, നാരങ്ങ, വിനാഗിരി തുടങ്ങിയ പുളിയുള്ളതോ ഉപ്പുള്ളതോ ആയ ഭക്ഷണങ്ങൾ അലുമിനിയം ഫോയിലിൽ പൊതിഞ്ഞ് പാകം ചെയ്യുകയോ സൂക്ഷിക്കുകയോ ചെയ്താൽ രാസപ്രവർത്തത്തിന് കാരണമാകും. അലുമിനിയം ഭക്ഷണത്തിലേക്ക് ഇറങ്ങി ആരോഗ്യത്തിന് ദോഷമാകും. 4. ചോപ്പിംഗ് ബോർഡുകൾ ചോപ്പിംഗ് ബോർഡുകൾ നിരന്തരം ഉപയോഗിക്കുന്നതിനാൽ അവയിൽ കത്തിയുടെ പോറലുകൾ വീഴുന്നത് സ്വാഭാവികമാണ്. ഇതിൽ ഭക്ഷണാവശിഷ്ടങ്ങളും ഈർപ്പവും ബാക്ടീരിയകളും പറ്റിപ്പിടിച്ചിരിക്കും. ശരിയായി ചോപ്പിംഗ് ബോർഡുകൾ ഉണക്കിയില്ലെങ്കിൽ അവയിൽ ബാക്ടീരിയകൾ പെട്ടെന്ന് വളരാനുള്ള സാധ്യതയുണ്ട്. അതിനാൽ ചോപ്പിംഗ് ബോർഡുകൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അത്ര സുരക്ഷിതമല്ല. പക്ഷെ സ്റ്റെയിൻലെസ് സ്റ്റീൽ ചോപ്പിംഗ് ബോർഡുകൾ ഉപയോഗിക്കുന്നത് മറ്റുള്ളവയെ അപേക്ഷിച്ച് നല്ലതാണ്. 5. കിച്ചൻ സ്പോഞ്ചുകൾ അടുക്കളയിലെ പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കുന്ന കിച്ചൻ സ്പോഞ്ചുകൾ ബാക്ടീരിയകളുടെ ഉറവിടമാണ്. സ്പോഞ്ചിലെ സുഷിരങ്ങളിൽ ഭക്ഷണാവശിഷ്ടങ്ങളും ഈർപ്പവും നിലനിൽക്കുന്നതിനാൽ ഇവ ഒട്ടും സുരക്ഷിതമല്ല. അതിനാൽ, പഴയതും വൃത്തിഹിനവുമായ സ്പോഞ്ചുകൾ ഉപയോഗിക്കുന്നത് പ്ലേറ്റുകളിലേക്കും കൗണ്ടർടോപ്പുകളിലേക്കും ബാക്ടീരിയകൾ പടരാൻ കാരണമാകും.