FSSAI: മദ്യത്തിൽ സിന്തറ്റിക് ഫ്ലേവറുകളും തെറ്റായ ലേബലുകളും: നിർമ്മാതാക്കൾക്ക് FSSAI-യുടെ കർശന മുന്നറിയിപ്പ്
ചട്ടങ്ങൾ ലംഘിച്ച് മദ്യത്തിൽ കൃത്രിമ ഫ്ലേവറുകൾ ഉപയോഗിക്കുകയും ലേബലുകളിൽ തെറ്റായ വിവരങ്ങൾ നൽകുകയും ചെയ്ത മദ്യ നിർമ്മാതാക്കൾക്ക് എഫ്എസ്എസ്എഐ നോട്ടീസ്
)
ഇന്ത്യയിലെ ഭക്ഷ്യ സുരക്ഷാ റെഗുലേറ്ററായ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) മദ്യ നിർമ്മാതാക്കൾക്കെതിരെ കർശന നടപടി സ്വീകരിച്ചു. അനധികൃത ഫ്ലേവറുകളുടെ ഉപയോഗവും ലേബലുകളിൽ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന രീതിയിൽ പഴക്കവുമായി ബന്ധപ്പെട്ട അവകാശവാദങ്ങൾ ഉന്നയിച്ചതിനുമാണ് മദ്യ നിർമ്മാതാക്കൾക്ക് അതോറിറ്റി നോട്ടീസ് അയച്ചത്.
2018-ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ (ആൽക്കഹോളിക് ബിവറേജസ്) ചട്ടങ്ങളുടെ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നോട്ടീസുകൾ പുറപ്പെടുവിച്ചത്.
എന്താണ് പറയുന്നത്?
2006-ലെ എഫ്എസ്എസ് നിയമത്തിലെയും അതിന്റെ കീഴിലുള്ള ചട്ടങ്ങളിലെയും വ്യവസ്ഥകൾ പ്രകാരം നടപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അത് വ്യക്തമാക്കിക്കൊണ്ട് വിശദീകരണം സമർപ്പിക്കാനും ചട്ടങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനും ബന്ധപ്പെട്ട കമ്പനികൾക്ക് നിർദ്ദേശം നൽകി.
പ്രകൃതിദത്ത മദ്യങ്ങളുടെ രുചിയും ഗന്ധവും അനുകരിക്കാൻ സിന്തറ്റിക് ഫ്ലേവറുകൾ ഉപയോഗിക്കുന്നതിനെതിരെ എഫ്എസ്എസ്എഐയുടെ മുന്നറിയിപ്പ്. റം, ബ്രാണ്ടി, ജിൻ, ഗ്രെയിൻ വിസ്കി, വൈൻ, ബിയർ തുടങ്ങിയ മദ്യങ്ങളുടെ പ്രകൃതിദത്തമായ സവിശേഷതകൾ അനുകരിക്കുന്നതിനായി മദ്യ നിർമ്മാതാക്കൾ ഫ്ലേവറിങ് വസ്തുക്കൾ ചേർക്കുന്നുണ്ടെന്ന് എഫ്എസ്എസ്എഐ വ്യക്തമാക്കി. മദ്യത്തിന് യഥാർത്ഥവും സ്വാഭാവികവുമായ സ്വഭാവഗുണമുള്ള രുചിയും മണവും മാത്രമായിരിക്കണമെന്ന നിർദ്ദേശത്തിന് വിരുദ്ധമാണിത്.
മദ്യത്തിന്റെ പ്രായം
ആൽക്കഹോളിക് ബെവറേജസ് റെഗുലേഷൻസ് ചട്ടത്തിലെ 13.7 വകുപ്പ് പാലിക്കാതെ മദ്യക്കുപ്പിയിൽ പ്രായം സൂചിപ്പിക്കുന്നതിനായി പര്യായപദങ്ങളോ പരോക്ഷമായ കാര്യങ്ങളോ കമ്പനികൾ ഉപയോഗിക്കുന്നതായി എഫ്എസ്എസ്എഐ കണ്ടെത്തി.
'ഏജ്ഡ്' ലേബൽ ചെയ്തിരിക്കുന്ന പല കുപ്പിയിലെയും സ്പിരിറ്റിന്റെ കാലപ്പഴക്കമല്ല പ്രതിഫലിപ്പിച്ചിരിക്കുന്നത്. ഇത് ചട്ടങ്ങളുടെ ലംഘനമാണ്. 2006-ലെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമവും അതിനു കീഴിൽ രൂപീകരിച്ച ചട്ടങ്ങളും അനുസരിച്ച് കമ്പനികൾക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കരുതെന്ന് കാണിച്ച് വിശദീകരണം നൽകാനും കമ്പനികൾക്ക് നിർദ്ദേശം നൽകി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)