iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Nedumbassery Car Accident: നെടുമ്പാശേരി അപകടം: പ്രതികളായ സുഹൈലിനെയും നിനവിനെയും ബോർസ്റ്റൽ സ്കൂളിലേക്ക് മാറ്റി

Kochi

റിമാൻഡ് ചെയ്ത പ്രതികളായ സുഹൈലിനെയും നിനവിനെയും കാക്കനാട്ടെ ബോർസ്റ്റൽ സ്കൂളിലേക്കാണ് മാറ്റിയത്

കൊച്ചി: നെടുമ്പാശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ കാറപകടത്തിൽ അറസ്റ്റിലായ സുഹൈലിനെയും സുഹൃത്ത് നിനവിനെയും കാക്കനാട് ദുർഗുണപരിഹാര പാഠശാലയിലേക്ക് (ബോർസ്റ്റൽ സ്കൂൾ) മാറ്റി. ഇന്നലെ രാത്രി ആലുവ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കിയ സുഹൈലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജയിലിനോട് ചേർന്നുള്ള ഈ കേന്ദ്രത്തിലേക്ക് മാറ്റിയത്.

ഇരുവർക്കും 19 വയസ്സായതിനാലും ജയിൽ ചട്ടങ്ങൾ പാലിച്ചുകൊണ്ടുമാണ് നടപടിയെന്ന് നെടുമ്പാശേരി പോലീസ് വ്യക്തമാക്കി. 18-നും 21-നും ഇടയിൽ പ്രായമുള്ളവർ അറസ്റ്റിലായാൽ ജയിലിലെ സാധാരണ സെല്ലിലല്ല, ദുർഗുണപരിഹാര പാഠശാലയിലാണ് പ്രവേശിപ്പിക്കുന്നത് എന്ന് ജയിൽ ഡി.ജി.പി. എസ്. ശ്രീജിത്ത് വിശദീകരിച്ചു.

]

കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് പ്രതി സുഹൈൽ സജീവ്. അമിതവേഗത്തിലാണ് താൻ കാറോടിച്ചിരുന്നതെന്നും മദ്യലഹരിയിലായിരുന്നുവെന്നും ആലപ്പുഴ ആലിശേരി സ്വദേശിയായ സുഹൈൽ പോലീസിനോട് സമ്മതിച്ചു. എയർപോർട്ട് റോഡിലൂടെ മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് പ്രതിയുടെ മൊഴി. അപകടസമയത്തെ കാറിന്റെ കൃത്യമായ വേഗത കണ്ടെത്താൻ വിദഗ്ധ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു. ഇന്നലെ പുലർച്ചെ 2 മണിയോടെ അത്താണി എയർപോർട്ട് സിഗ്നൽ കവലയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.