Jana Nayagan Ott: 300 കോടിയും കടന്ന് 'ജനനായകൻ'; ബോക്സ് ഓഫീസ് വേട്ടയ്ക്ക് പിന്നാലെ ഇനി ഒടിടിയിൽ, വിജയ് ചിത്രം സ്ട്രീമിങ് എപ്പോൾ?
തമിഴ്നാട് മുഖ്യമന്ത്രിയായ ശേഷം വിജയ് നായകനായെത്തിയ ചിത്രമാണ് ‘ജനനായകൻ’. ബോക്സ് ഓഫീസിൽ കോടികൾ വാരിക്കൂട്ടിയ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സീ5 ആണ് സ്ട്രീമിങ് അവകാശം സ്വന്തമാക്കിയതെന്നും ഓഗസ്റ്റ് 21 മുതൽ സ്ട്രീമിങ് തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ നിർമാതാക്കളോ സീ5 പ്ലാറ്റ്ഫോമോ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ആഗോള ബോക്സോഫീസിൽ 317 കോടി രൂപ ചിത്രം കളക്ട് ചെയ്തുവെന്നാണ് റിപ്പോർട്ട്. ആമസോൺ പ്രൈമിലൂടെയായിരിക്കും ചിത്രത്തിന്റെ ഒടിടി റിലീസെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ സെൻസർ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നടപടികൾ കരാറിനെ ബാധിച്ചതിനാൽ ZEE5 സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയെന്നാണ് ഇപ്പോഴുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം ഒടിടിയിലെത്തും. ഹിന്ദി ഡബ്ബ്ഡ് പതിപ്പ് പിന്നീട് സ്ട്രീമിംഗിനെത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ആക്ഷൻ ത്രില്ലറാണിത്. സാധാരണക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിനിടെ അഴിമതിക്കും രാഷ്ട്രീയ ഗൂഢാലോചനകൾക്കുമെതിരെ പോരാടുന്ന കഥാപാത്രമായാണ് വിജയ് എത്തുന്നത്. വെട്രി കൊണ്ടൻ എന്ന കഥാപാത്രത്തെയാണ് വിജയ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ബോബി ഡിയോൾ, മമിത ബൈജു, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം മേനോൻ, പ്രിയാമണി, നരേൻ, രേവതി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധായകൻ. 2026 ജൂലൈ 23നാണ് ‘ജനനായകൻ’ തിയറ്ററുകളിലെത്തിയത്. ഇന്ത്യയിൽ ആദ്യദിനം ചിത്രം ഏകദേശം 42.70 കോടി രൂപ നേടിയിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
Tap to read more