iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Jason Sanjay: 'ആദ്യം ഗ്രീൻ സിഗ്നൽ തന്നത് അച്ഛൻ; 'സിഗ്മ' റിലീസിനൊരുങ്ങവെ മനസ്സ് തുറന്ന് ജെയ്സൺ സഞ്ജയ്

Jason Sanjay: 'ആദ്യം ഗ്രീൻ സിഗ്നൽ തന്നത് അച്ഛൻ; 'സിഗ്മ' റിലീസിനൊരുങ്ങവെ മനസ്സ് തുറന്ന് ജെയ്സൺ സഞ്ജയ്

സിനിമാ മോഹങ്ങൾക്ക് അച്ഛൻ വിജയ് നൽകിയ പിന്തുണയെക്കുറിച്ച് മകൻ ജെയ്സൺ സഞ്ജയ് മനസ്സ് തുറക്കുന്നു. വിദേശത്ത് പോയി സിനിമ പഠിക്കാൻ ആദ്യമായി ഗ്രീൻ സിഗ്നൽ നൽകിയത് വിജയ് എന്ന് ജെയ്സൺ. സംവിധായകനാകണമെന്ന് പറഞ്ഞപ്പോൾ തന്നെ അച്ഛൻ പിന്തുണച്ചെന്ന് നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയിന്റെ മകൻ ജെയ്സൺ സഞ്ജയ്. ജെയ്സൺ സംവിധാന അരങ്ങേറ്റം കുറിക്കുന്ന 'സിഗ്മ' എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. റിലീസിന് മുന്നോടിയായി നൽകിയ അഭിമുഖത്തിലാണ് തന്റെ സിനിമാ മോഹങ്ങളെ അച്ഛൻ പിന്തുണച്ചതെങ്ങനെയെന്ന് ജെയ്സൺ വെളിപ്പെടുത്തുന്നത്. 'ഒരു സംവിധായകനാകാൻ വിദേശത്തുപോയി സിനിമാ മേക്കിംഗ് കോഴ്സ് പഠിക്കണമെന്ന് പറഞ്ഞപ്പോൾ അച്ഛൻ അതിനെ പിന്തുണയ്ക്കുകയായിരുന്നുവെന്ന് ജെയ്സൺ പറഞ്ഞു. ചെറുപ്പം മുതലേ സിനിമാ സെറ്റുകൾ കണ്ട് വളർന്നതാണ്. അതിനാലാണ് സിനിമയോട് അഭിരുചി തോന്നിയത്. വിദേശത്ത് പോയി സിനിമാ മേക്കിംഗ് കോഴ്സ് പഠിക്കണമെന്ന് പറഞ്ഞപ്പോൾ മടികൂടാതെ തനിക്ക് ആദ്യമായി 'ഗ്രീൻ സിഗ്‌നൽ' തന്നത് അച്ഛൻ ആണെന്ന് ജെയ്സൺ പറഞ്ഞു. അമ്മ, സഹോദരി എന്നിവരേക്കാൾ ഈ മേഖലയുടെ പ്രാധാന്യം അച്ഛൻ മനസ്സിലാക്കിയിരുന്നുവെന്നും ജെയ്സൺ പറഞ്ഞു. 'പോയി പഠിച്ച് സ്വയം കാര്യങ്ങൾ മനസ്സിലാക്കിയാൽ മാത്രമേ നിനക്ക് അനുയോജ്യമായ മേഖലയാണോ ഇതെന്ന് തിരിച്ചറിയാൻ കഴിയൂ എന്നായിരുന്നു വിജയ് നൽകിയ ഉപദേശം. സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടാക്കിയെടുക്കണമെന്നാണ് അച്ഛൻ എപ്പോഴും ആഗ്രഹിച്ചിരുന്നതെന്നും സഞ്ജയ് കൂട്ടിച്ചേർത്തു. 2009ൽ പുറത്തിറങ്ങിയ വിജയ് ചിത്രം 'വേട്ടൈക്കാരനി'ലെ 'നാൻ അടിച്ച താങ്ങമാട്ടാ' എന്ന സൂപ്പർഹിറ്റ് ഗാനരംഗത്തിൽ ജെയ്സണും ഭാഗമായിരുന്നു. എട്ടോ ഒൻപതോ വയസ്സുള്ളപ്പോഴായിരുന്നു ഇത്. എന്നാൽ വർഷങ്ങൾക്ക് ശേഷം അത് കാണുമ്പോൾ, 'ആ സിനിമയിൽ തന്റെ ആവശ്യം എന്തായിരുന്നു' എന്ന് ആലോചിക്കാറുണ്ടെന്ന് സഞ്ജയ് തമാശയോടെ ഓർത്തെടുക്കുന്നു. അമ്മ സംഗീത എപ്പോഴും തനിക്ക് വലിയ പ്രചോദനമാണെന്നും തന്റെ സിനിമ കണ്ടതിന് ശേഷമുള്ള അമ്മയുടെ സത്യസന്ധമായ അഭിപ്രായത്തിനായി കാത്തിരിക്കുകയാണെന്നും സഞ്ജയ് പറഞ്ഞു. സഹോദരി ദിവ്യ സാഷയുമായി നല്ല അടുപ്പം സൂക്ഷിക്കുന്നുണ്ടെന്നും ജെയ്‌സൺ പറഞ്ഞു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more