iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Kanpur Murder: 309 ഫോൺ കോളുകൾ, 6 ലക്ഷത്തിന്റെ ക്വട്ടേഷൻ: നിയന്ത്രണങ്ങളിൽ മനംനൊന്ത് കൊലപാതകം, മകനും പങ്ക്

Kanpur Murder: 309 ഫോൺ കോളുകൾ, 6 ലക്ഷത്തിന്റെ ക്വട്ടേഷൻ: നിയന്ത്രണങ്ങളിൽ മനംനൊന്ത് കൊലപാതകം, മകനും പങ്ക്

കാൺപൂർ: ഫാർമസ്യൂട്ടിക്കൽ സ്ഥാപന ഉടമയായ വിനീത് മനോചയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. വിനീതിന്റെ മകൻ സുബ്രതും കൊലപാതകിയായ വിശാൽ ഗൗതമും മെയ് 1 നും വിനീത് കൊല്ലപ്പെട്ട സെപ്റ്റംബർ 5 നും ഇടയിൽ 309 തവണ ഫോണിൽ സംസാരിച്ചതായി പോലീസ് കണ്ടെത്തി. കൊലപാതകത്തിന് രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് വിശാൽ പുതിയ സിം കാർഡ് വാങ്ങിയത്. ഈ നമ്പറിൽ നിന്ന് കൊല്ലപ്പെട്ട വിനീതിന്റെ മകനായ സുബ്രതുമായും മരുമകൾ ശാലുവുമായും കൊലപാതകി വിശാൽ ആശയവിനിമയം നടത്തിയതായി പോലീസ് കമ്മീഷണർ രഘുബീർ ലാൽ വ്യക്തമാക്കി. മരുമകൾ ശാലുവാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് നിഗമനം. 60 കാരനായ വിനീത് മനോചയെ സെപ്റ്റംബർ 5-ന് പുലർച്ചെയാണ് തന്റെ അപ്പാർട്ട്മെന്റിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മകനും മരുമകളും കൊച്ചുമകനും ഒരു പാർട്ടിയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് കൊലപാതകം നടന്നത്. സിസിടിവി ദൃശ്യങ്ങളിൽ സ്ഥാപനത്തിലെ മുൻ ജീവനക്കാരനായ വിശാൽ ഗൗതമും സഹായി രാജ് കിഷോറും ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചാണ് ഫ്ലാറ്റിലേക്ക് അതിക്രമിച്ച് കയറിയത്. ഉറങ്ങിക്കിടന്ന വിനീതിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീർക്കാനായിരുന്നു പ്രതികളുടെ ശ്രമം. എന്നാൽ വീട്ടിൽ നടക്കാനിറങ്ങിയ വിനീത് അക്രമികളെ നേരിട്ട് കണ്ടതോടെ ഇവര്‍ പദ്ധതി മാറ്റി. തുടർന്ന് പ്രതികള്‍ വിനീതിനെ കത്തി ഉപയോഗിച്ച് കഴുത്തിലും നെഞ്ചിലും കുത്തി ക്രൂരമായി കൊലപ്പെടുത്തി. ശാലുവിന്റെ നിർദ്ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്നും ഇതിനായി 6 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും വിശാൽ പോലീസിനോട് പറഞ്ഞു. 2 ലക്ഷം രൂപ മുൻകൂറായി നൽകി. ബാക്കി 4 ലക്ഷം രൂപ കൊലപാതകം നടന്ന് 15 ദിവസത്തിന് ശേഷം നൽകാനായിരുന്നു ധാരണ. എന്നാൽ ഇക്കാര്യങ്ങൾ ശാലു നിഷേധിച്ചു. വിനീത് മിനോച്ച ഏർപ്പെടുത്തിയ കർശനമായ സാമ്പത്തിക നിയന്ത്രണങ്ങളും, വീട്ടിലെ സിസിടിവി നിരീക്ഷണവും ശാലുവിന് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇതായിരിക്കാം കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നൽകിയ സൂചന. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Kanupur Aircraft Crash: പരിശീലനത്തിനിടെ വിമാനം വയലിൽ ഇടിച്ചിറങ്ങി തകർന് 2 പേർക്ക് ദാരുണാന്ത്യം

Kanupur Aircraft Crash: പരിശീലനത്തിനിടെ വിമാനം വയലിൽ ഇടിച്ചിറങ്ങി തകർന് 2 പേർക്ക് ദാരുണാന്ത്യം

കാൺപൂർ: ഉത്തർപ്രദേശിൽ പരിശീലന വിമാനം വയലിലേക്ക് ഇടിച്ചിറങ്ങി 2 പേർക്ക് ദാരുണാന്ത്യം. മരിച്ചത് പൈലറ്റും ട്രെയിനി പൈലറ്റുമാണ്. പൈലറ്റ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചതായിട്ടാണ് റിപ്പോർട്ട്. അപകടം നടന്നത് ഗംഗാ ബാരേജിന് സമീപത്താണ്. അപകടത്തെ തുടർന്ന് ഗുരുതരമായ പരിക്കേറ്റ സഹ പൈലറ്റിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്താണ് അപകടത്തിന്റെ കാരണം എന്നത് വ്യക്തമല്ല. വിമാനം ഒരു വയലിലേക്കാണ് ഇടിച്ചിറങ്ങിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേപ്പാൾ മിന്നൽ പ്രളയം; മരണസംഖ്യ 170 കവിഞ്ഞു നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 170 ആയി. അപകടത്തിൽ കാണാതായത് 105 ഇന്ത്യൻ പൗരന്മാരെയാണ്. എന്നാൽ താമിഴ്നാട്ടിൽ നിന്നും പോയവരെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല. അതുപോലെ ഇഷ ഫൗണ്ടേഷൻ വഴി പോയ 77 പേരെ കുറിച്ചും വിവരമില്ല. അപകടത്തിൽ 800 പേരെ കാണാതായതായി റിപ്പോർട്ടുള്ളതിൽ 466 പേർ വിനോദ സഞ്ചാരികളാണ്. നേപ്പാൾ സൈന്യത്തിന്റെ ദുരന്തബാധിത പ്രദേശങ്ങളിൽ അടിയന്തര രക്ഷപ്രവർത്തനം പുരോഗമിക്കുകയാണ്. പ്രളയത്തിൽ നിരവധി പാലങ്ങളും റോഡുകളും കെട്ടിടങ്ങളും ഒലിച്ചു പോയി. നേപ്പാൾ-ചൈന അതിർത്തി മേഖലയിൽ റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതായിട്ടാണ് യു.എസ്.ജി.എസ് ആദ്യം റിപ്പോർട്ട് ചെയ്തതെങ്കിലും പിന്നീട് ചൈനയിൽ നിന്ന് നേപ്പാളിലേക്ക് ഒഴുകുന്ന ഭോട്ടെ കോശി നദിയുടെ കൈവഴിയായ ലെൻഡെ ഖോല നദിയിലേക്ക് മലഞ്ചെരിവിൽ നിന്ന് വൻ മണ്ണിടിച്ചിൽ ഉണ്ടായിയെന്നും. ഇതാണ് പ്രളയത്തിന് കാരണമെന്നുമാണ് യു.എസ്.ജി.എസ് റിപ്പോർട്ടിൽ പറയുന്നത്. വെള്ളപ്പൊക്കത്തെ തുടർന്ന് റസുവ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കാണാതായവരിൽ ഓസ്ട്രേലിയ, ബ്രിട്ടൺ, മലേഷ്യ, നെതർലാൻഡ്സ്, പോർച്ചുഗൽ, ദക്ഷിണാഫ്രിക്ക, ദക്ഷിണകൊറിയ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളും ഉൾപ്പെടുന്നുണ്ട്. ചെളിക്കടിയിൽ കുടുങ്ങിക്കിടക്കുന്നവരേയും മൃതദേഹങ്ങളേയും കണ്ടെത്താനുള്ള തീവ്രശ്രമം രക്ഷാപ്രവർത്തകർ നടത്തുന്നുണ്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more