Kanupur Aircraft Crash: പരിശീലനത്തിനിടെ വിമാനം വയലിൽ ഇടിച്ചിറങ്ങി തകർന് 2 പേർക്ക് ദാരുണാന്ത്യം
കാൺപൂർ: ഉത്തർപ്രദേശിൽ പരിശീലന വിമാനം വയലിലേക്ക് ഇടിച്ചിറങ്ങി 2 പേർക്ക് ദാരുണാന്ത്യം. മരിച്ചത് പൈലറ്റും ട്രെയിനി പൈലറ്റുമാണ്. പൈലറ്റ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചതായിട്ടാണ് റിപ്പോർട്ട്.
അപകടം നടന്നത് ഗംഗാ ബാരേജിന് സമീപത്താണ്. അപകടത്തെ തുടർന്ന് ഗുരുതരമായ പരിക്കേറ്റ സഹ പൈലറ്റിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്താണ് അപകടത്തിന്റെ കാരണം എന്നത് വ്യക്തമല്ല. വിമാനം ഒരു വയലിലേക്കാണ് ഇടിച്ചിറങ്ങിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നേപ്പാൾ മിന്നൽ പ്രളയം; മരണസംഖ്യ 170 കവിഞ്ഞു
നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 170 ആയി. അപകടത്തിൽ കാണാതായത് 105 ഇന്ത്യൻ പൗരന്മാരെയാണ്.
എന്നാൽ താമിഴ്നാട്ടിൽ നിന്നും പോയവരെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല. അതുപോലെ ഇഷ ഫൗണ്ടേഷൻ വഴി പോയ 77 പേരെ കുറിച്ചും വിവരമില്ല. അപകടത്തിൽ 800 പേരെ കാണാതായതായി റിപ്പോർട്ടുള്ളതിൽ 466 പേർ വിനോദ സഞ്ചാരികളാണ്. നേപ്പാൾ സൈന്യത്തിന്റെ ദുരന്തബാധിത പ്രദേശങ്ങളിൽ അടിയന്തര രക്ഷപ്രവർത്തനം പുരോഗമിക്കുകയാണ്. പ്രളയത്തിൽ നിരവധി പാലങ്ങളും റോഡുകളും കെട്ടിടങ്ങളും ഒലിച്ചു പോയി.
നേപ്പാൾ-ചൈന അതിർത്തി മേഖലയിൽ റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതായിട്ടാണ് യു.എസ്.ജി.എസ് ആദ്യം റിപ്പോർട്ട് ചെയ്തതെങ്കിലും പിന്നീട് ചൈനയിൽ നിന്ന് നേപ്പാളിലേക്ക് ഒഴുകുന്ന ഭോട്ടെ കോശി നദിയുടെ കൈവഴിയായ ലെൻഡെ ഖോല നദിയിലേക്ക് മലഞ്ചെരിവിൽ നിന്ന് വൻ മണ്ണിടിച്ചിൽ ഉണ്ടായിയെന്നും. ഇതാണ് പ്രളയത്തിന് കാരണമെന്നുമാണ് യു.എസ്.ജി.എസ് റിപ്പോർട്ടിൽ പറയുന്നത്. വെള്ളപ്പൊക്കത്തെ തുടർന്ന് റസുവ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
കാണാതായവരിൽ ഓസ്ട്രേലിയ, ബ്രിട്ടൺ, മലേഷ്യ, നെതർലാൻഡ്സ്, പോർച്ചുഗൽ, ദക്ഷിണാഫ്രിക്ക, ദക്ഷിണകൊറിയ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളും ഉൾപ്പെടുന്നുണ്ട്. ചെളിക്കടിയിൽ കുടുങ്ങിക്കിടക്കുന്നവരേയും മൃതദേഹങ്ങളേയും കണ്ടെത്താനുള്ള തീവ്രശ്രമം രക്ഷാപ്രവർത്തകർ നടത്തുന്നുണ്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)