Viral Video: രാജവെമ്പാലയും മൂർഖനും നേർക്കുനേർ... പിന്നെ സംഭവിച്ചത്! വീഡിയോ വൈറൽ
സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള വീഡിയോകളാണ് വൈറലാകുന്നത്. അതിൽ കൂടുതലും പാമ്പുകളുമായി ബന്ധപ്പെട്ടതായിരിക്കും എന്നത് നിങ്ങളും ശ്രദ്ധിച്ചിട്ടുണ്ടാകും. അത്തരത്തിൽ ഒരു രാജവെമ്പാലയുടെയും മൂർഖന്റെയും ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിലെ സംസാര വിഷയം. സോഷ്യൽ മീഡിയിൽ വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വീടിന്റെ ഒരു ഭാഗത്ത് ഒരു മൂർഖൻ പത്തിവിടർത്തി നിൽക്കുന്നത്. മറുവശത്ത് ഒരു രാജവെമ്പാലയെയും നിങ്ങൾക്ക് കാണാൻ കഴിയും. അവർക്കിടയിലെ പോരാട്ടമാണ് വീഡിയോ. ഇവർ തമ്മിൽ മുഖാമുഖം വന്നാൽ എന്ത് സംഭവിക്കും? എന്നതാണ് നമുക്ക് വീഡിയോയിലൂടെ കാണാൻ കഴിയുന്നത്. നോക്കി നിൽക്കുന്നതിനിടെ രാജവെമ്പാല മൂർഖനെ ആഞ്ഞുകൊത്തുന്നതും നമുക്ക് കാണാൻ കഴിയും രാജവെമ്പാലയുടെ ആക്രമണത്തിൽ പുളയുന്ന മൂർഖാനെയാണ് പിനീട് കാണാൻ കഴിയുന്നത്. രാജവെമ്പാലയുടെ ആക്രമണത്തിൽ നിന്നും മൂർഖൻ രക്ഷപ്പെട്ട എന്നതാണ് സോഷ്യൽ മീഡിയ ആരാധകർ ഞെട്ടലോടെ നോക്കി നിന്നത്. ഇൻസ്റ്റാഗ്രാമിലെ @rafi_ahmad_maulvi എന്ന അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ വൈറലാകുന്നത്. അപ്രതീക്ഷിതമായിട്ടുള്ള രാജാവെമ്പാലയുടെ ആക്രമണം മൂർഖനെ ശരിക്കും ഒരു ഗുരുതരാവസ്ഥയിലാക്കി എന്നുവേണം പറയാൻ. വീഡിയോ കാണാം...
Tap to read more