Bhadra Mahapurusha Rajayoga: കന്നി രാശിയിൽ ഭദ്ര മഹാപുരുഷ രാജയോഗം; ഇവരുടെ ഭാഗ്യം തെളിയും
)
ജ്യോതിഷത്തിൽ ബുദ്ധി, സംസാരം, ബിസിനസ്സ്, തൊഴിൽ എന്നിവയുടെ ഘടകമായിട്ടാണ് ബുധനെ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ബുധൻ സൃഷ്ടിക്കുന്ന ഈ യോഗം ചില രാശിക്കാർക്ക് സാമ്പത്തികമായും തൊഴിൽപരമായും നേട്ടങ്ങൾ നൽകും. വരുമാന വർദ്ധനവിനും ജോലി പുരോഗതിക്കും അവസരമുണ്ട് ഒപ്പം ബിസിനസുകാർക്കും ഇതിലൂടെ പ്രയോജനം ലഭിക്കാം. ഭാഗ്യ നേട്ടങ്ങൾ ഉണ്ടാകുന്ന ആ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
എന്താണ് ഭദ്ര മഹാപുരുഷ രാജയോഗം?
വേദ ജ്യോതിഷപ്രകാരം പഞ്ചമഹാപുരുഷ യോഗങ്ങളിൽ ഒന്നാണ് ഈ യോഗം. അതുകൊണ്ടുതന്നെ ഈ യോഗം ബുദ്ധി, വ്യാപാരം, സംസാരം, ധന സമ്പത്ത് എന്നിവയ്ക്ക് ശുഭകരമാണ്.
ബുധൻ തന്റെ സ്വന്തം രാശിയായ മിഥുനത്തിലോ കന്നിയിലോ നിൽക്കുകയും ജാതകത്തിലെ കേന്ദ്ര ഭാവങ്ങളായ 1,4,7,10 ഭാവങ്ങളിൽ ഒപ്പമെത്തുകയും ചെയ്യൂമ്പോൾ ഭദ്ര മഹാപുരുഷ രാജയോഗം സൃഷ്ടിക്കും. ഈ യോഗം ജീവിതത്തിൽ വലിയ സാമ്പത്തിക വളർച്ചയും രാജകീയ ജീവിതവും നൽകും. ഈ യോഗം എഴുത്തുകാർ, മാധ്യമ പ്രവർത്തകർ, അധ്യാപകർ, വ്യാപാരികൾ എന്നിവർക്ക് അനുകൂലമാണ്.
കന്നി (virgo): സാമ്പത്തിക കാര്യങ്ങളിൽ ഇവർക്ക് വരും ദിവസങ്ങൾ അനുകൂലമായിരിക്കാം. ജോലിയിൽ പുരോഗതി, പുതിയ അവസരങ്ങൾ, സാമ്പത്തിക നേട്ടങ്ങൾ എന്നിവ ലഭിക്കും. ഇത് അവരുടെ ആത്മവിശ്വാസം വർദ്ധിക്കും, ബിസിനസുകാർക്ക് അവരുടെ പദ്ധതികളിൽ പുരോഗതി കാണാൻ കഴിയും.
മകരം (Capricorn): ഭദ്ര മഹാപുരുഷ രാജയോഗം ഇവർക്കും നേട്ടങ്ങൾ നൽകും. കരിയർക്ക് ഗുണകരമാകും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ്, ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ എന്നിവ ലഭിച്ചേക്കാം. ബിസിനസുകാർക്കും ഈ സമയം അനുകൂലമാകും. വർദ്ധിച്ച ലാഭത്തോടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന്റെ സൂചന. നിക്ഷേപങ്ങൾ നേട്ടങ്ങളും നൽകിയേക്കാം.
മീനം (Pisces): ഇവർക്കും ഈ യോഗം മെച്ചപ്പെട്ട സാമ്പത്തിക നേട്ടവും ആരോഗ്യവും നൽകും. ബിസിനസുകാർക്ക് ലാഭം നേടാനുള്ള പുതിയ അവസരങ്ങൾ കണ്ടെത്താൻ കഴിയും. ദീർഘകാലമായി മുടങ്ങിക്കിടന്ന പദ്ധതികൾ ഇപ്പോൾ മുന്നോട്ട് പോയേക്കാം. ജോലി സംബന്ധമായ കാര്യങ്ങളിലും പോസിറ്റീവ് മാറ്റങ്ങൾ കാണാൻ കഴിയും. കരിയർ മാറ്റങ്ങൾ അവരുടെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചേക്കാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
)
)
)
)
)
)
)
)