Actor Sreejith Ravi: കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസ്: നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും പിഴയും
പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവ് ശിക്ഷ വിധിച്ചു. 50,000 രൂപ പിഴയീടാക്കാനും കോടതി ഉത്തരവ്.
)
തൃശൂർ: കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസില്‍ നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവ് ശിക്ഷ വിധിച്ചു. തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി രണ്ടാണ് നടന് തടവ് ശിക്ഷ വിധിച്ചത്. 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. അതേസമയം അപ്പീൽ നൽകുന്നതിനായി കോടതി ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. നിലവിൽ താരത്തിന് ജാമ്യവും അനുവദിച്ചിട്ടുണ്ട്.
2022 ജൂലൈ 4നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തൃശൂരിലെ ഒരു പാർക്കിന് സമീപം വച്ച് 14ഉം 9ഉം വയസുള്ള പെൺകുട്ടികള്‍ക്ക് നേരെ ശ്രീജിത്ത് നഗ്നതാ പ്രദർശനം നടത്തിയെന്നാണ് കേസ്. അയ്യന്തോള്‍ എസ് എന്‍ പാര്ക്കിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ കേസിന് തെളിവായി. കറുത്ത കാറിലെത്തിയ ആള് ആണ് നഗ്നതാ പ്രദർശനം നടത്തിയതെന്നായിരുന്നു കുട്ടികളുടെ മൊഴി. ആളെ പരിചയമുണ്ടെന്നും കുട്ടികൾ പോലീസിനോട് പറഞ്ഞിരുന്നു.
കുട്ടികൾ പറഞ്ഞ കാറിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ശ്രീജിത്ത് രവി പിടിയിലാകുന്നത്. തുടർന്ന് ഇയാൾ ജാമ്യത്തിലിറങ്ങുകയും ചെയ്തു. വിചാരണ വേളയിൽ കേസിൽ 21 സാക്ഷികളെയാണ് വിസ്തരിച്ചത്. പിഴയായി ഈടാക്കുന്ന 50,000 രൂപ രണ്ട് അതിജീവിതകൾക്കും നൽകണമെന്നും കോടതി ഉത്തരവുണ്ട്. സമാനമായ കേസിൽ മുൻപ് പാലക്കാട്ട് നിന്നും ശ്രീജിത്ത് രവിയെ പിടികൂടിയിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)