WTC Standings: ന്യൂസിലൻഡിനെതിരായ സമനിലയ്ക്ക് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ ഇന്ത്യക്ക് തിരിച്ചടി; കിവീസും വീണു!
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പോയിൻറ് പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത് തന്നെ തുടരുന്നു. പോയിൻറ് ശതമാനത്തിൽ കുറവുണ്ടായി.
)
വെല്ലിങ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് തിരിച്ചടി. ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചതോടെ ഇന്ത്യയുടെ പോയന്റ് ശതമാനം കുറഞ്ഞു. ഇതോടെ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്താനുള്ള ഇന്ത്യയുടെ സാധ്യതകൾക്കാണ് ഇത് മങ്ങലേൽപ്പിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കൊപ്പം ന്യൂസിലൻഡും പോയന്റ് പട്ടികയിൽ താഴേക്കിറങ്ങിയിരിക്കുകയാണ്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മുന്നേറ്റം നടത്തുന്നതിന് കിവീസിനെതിരായ വെല്ലിങ്ടൺ ടെസ്റ്റ് ഇന്ത്യയ്ക്ക് വളരെ നിർണായകമായിരുന്നു. മത്സരത്തിന് മുൻപ് ഇന്ത്യയുടെ പോയന്റ് ശതമാനം 51.52 ആയിരുന്നു. അപ്പോഴും നാലാം സ്ഥാനത്ത് തന്നെയായിരുന്നു ഇന്ത്യയുണ്ടായിരുന്നത്. എന്നാൽ മത്സരത്തിൽ കിവീസിനെ വീഴ്ത്താൻ സാധിക്കാതെ സമനില വഴങ്ങിയതോടെ ഇന്ത്യയ്ക്ക് തിരിച്ചടിയാകുകയും പോയന്റ് ശതമാനത്തിൽ ഇടിവുണ്ടാകുകയുമായിരുന്നു. 50 ആണ് ഇന്ത്യയുടെ നിലവിലെ പോയന്റ് ശതമാനം. 12 മത്സരങ്ങളിൽ 5 ജയവും 4 തോൽവിയും 3 സമനിലയുമാണുള്ളത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)