Mission Chakkakomban: ചക്കക്കൊമ്പൻ ദൗത്യം; ചിന്നക്കനാലിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു, വിനോദസഞ്ചാരത്തിനും ഡ്രോണുകൾക്കും വിലക്ക്
ചക്കക്കൊമ്പൻ ദൌത്യത്തിൻറെ ഭാഗമായി ചിന്നക്കനാലിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
)
ഇടുക്കി: ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളെ ഭീതിയിലാഴ്ത്തിയ ചക്കകൊമ്പനെ മയക്കുവെടി വച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം ഉടൻ. ഇതിന്റെ ഭാഗമായി ചിന്നക്കനാലിൽ നിരോധനജ്ഞ പ്രഖ്യാപിച്ചു. പഞ്ചായത്തിലെ 1, 2, 9, 10, 11, 12 വാർഡുകളിലാണ് ബുധനാഴ്ച നിരോധനജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. കൂടാതെ നാളെ മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് ഇവിടെ വിനോദസഞ്ചാരത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് സ്വകാര്യ ഡ്രോൺ പറത്തുന്നതിനും വിലക്കേർപ്പെടുത്തി ഇടുക്കി ജില്ലാ കലക്ടർ ഉത്തരവിറക്കി.
രണ്ട് കുങ്കിയാനകളും 20 അംഗ സംഘവും ദൗത്യത്തിനായി ചിന്നക്കനാലിൽ എത്തിയിട്ടുണ്ട്. വയനാട്ടിൽ നിന്നാണ് ഇവർ എത്തിയിരിക്കുന്നത്. രാവിലെ എട്ട് മണിയോടെയാണ് ചക്കകൊമ്പനെ പിടികൂടുന്ന ദൗത്യത്തിന് വേണ്ടിയുള്ള കുങ്കിയാനകൾ ചിന്നക്കനാലിൽ എത്തിയത്. വിക്രം, ഭരത് എന്നീ കുങ്കികളാണ് ചക്കകൊമ്പനെ പിടികൂടുന്ന ദൗത്യത്തിലുള്ളത്. വനംവകുപ്പിന്റെ നിരവധി ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുള്ള കുങ്കിയാനകളാണിവ. ചക്കകൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ചു നിരീക്ഷിക്കാനാണ് നിലവിൽ തീരുമാനമെടുത്തിരിക്കുന്നത്.
നാളെ പ്രദേശത്ത് കുങ്കിയാനകൾ പട്രോളിങ് നടത്തും. സൗകര്യപ്രദമായ സ്ഥലത്തെത്തിയാൽ ബുധനാഴ്ചയോ വ്യാഴാഴ്ചയോ ചക്കകൊമ്പനെ മയക്കുവെടി വെക്കും. ഇതിനിടെ ഇന്നും ചക്കകൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങി. ഇന്ന് പുലർച്ചെ ബി.എൽ.റാം ചുടുകാട് ഭാഗത്തെ ജനവാസ മേഖലയിലെത്തിയ ആന പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിച്ചു. പകൽ മുഴുവൻ ജനവാസ മേഖലയ്ക്ക് സമീപം തന്നെയാണ് ചക്കകൊമ്പൻ നിലയുറപ്പിച്ചിരുന്നത്. അതേസമയം, റേഡിയോ കോളർ ഘടിപ്പിച്ച് ആനയെ തിരികെ ചിന്നക്കനാലിൽ തന്നെ വിടാനുള്ള വനംവകുപ്പ് തീരുമാനത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധവും ശക്തമാണ്. ഇതിന്റെ ഭാഗമായി സി.പി.ഐ ചിന്നക്കനാലിൽ റോഡ് ഉപരോധിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)