&imwidth=640&imheight=360)
മലപ്പുറം: നടൻ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ തുടക്കമിട്ട ‘40K Blood Donation Drive’ എന്ന രക്തദാന ക്യാമ്പയിന്റെ ഭാഗമായി എം.ജി.എം. ഗ്രൂപ്പ് സംഘടിപ്പിച്ച ‘ജീവാമൃതം’ മെഗാ ബ്ലഡ് ഡൊണേഷൻ ഡ്രൈവ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മമ്മൂട്ടി ഒരു മഹാത്ഭുതമാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. മമ്മൂട്ടി എന്ന വ്യക്തിത്വവും അദ്ദേഹത്തിന്റെ സൗന്ദര്യവും കലാജീവിതവും മാത്രമല്ല, ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക ഇടപെടലുകളും വിലമതിക്കാനാവാത്തതാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തെ പിന്തുടരുന്നവർ മുന്നോട്ടുവച്ച 40,000 പേരുടെ രക്തദാനം എന്ന ലക്ഷ്യത്തോടെയുള്ള ക്യാമ്പയിൻ സമൂഹത്തിന് നൽകുന്നത് വലിയൊരു സന്ദേശവും സഹായവുമാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവേ പറഞ്ഞു. രക്തദാനത്തിലൂടെ നിരവധി മനുഷ്യജീവനുകൾക്ക് സഹായമാകുന്ന ഈ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്നും സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും എം.ജി.എം. ഗ്രൂപ്പും ചേർന്ന് നടപ്പാക്കിവരുന്ന ‘ജീവാമൃതം’, ‘വിദ്യാമൃതം’ തുടങ്ങിയ ജീവകാരുണ്യ പദ്ധതികളെയും സാദിഖലി ശിഹാബ് തങ്ങൾ പ്രത്യേകം അഭിനന്ദിച്ചു. കൂടുതൽ സാമൂഹിക സേവന പ്രവർത്തനങ്ങളിൽ ഇടപെടാൻ മമ്മൂട്ടിക്ക് വരുംകാലങ്ങളിലും സാധിക്കട്ടെയെന്നും സാദിഖലി ശിഹാബ് തങ്ങൾ ആശംസിച്ചു. മമ്മൂട്ടിക്ക് ജന്മദിനാശംസകളും അദ്ദേഹം നേർന്നു. വളാഞ്ചേരി എം.ജി.എം. ടെക്നോളജിക്കൽ ക്യാമ്പസിലാണ് ‘ജീവാമൃതം’ മെഗാ ബ്ലഡ് ഡൊണേഷൻ ഡ്രൈവ് സംഘടിപ്പിച്ചത്. ഡ്രൈവിൽ വിദ്യാർത്ഥികളടക്കം നിരവധി പേർ രക്തദാനത്തിൽ പങ്കെടുത്തു. ക്യാമ്പ് സന്ദർശിച്ച സാദിഖലി ശിഹാബ് തങ്ങൾ വിദ്യാർത്ഥികളുമായി സംസാരിക്കുകയും രക്തദാനത്തിൽ പങ്കെടുത്തവരെയും സംഘാടകരെയും അഭിനന്ദിക്കുകയും ചെയ്തു. ചടങ്ങിൽ സംസാരിച്ച ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയും കെ.പി. നൗഷാദലി എം.എൽ.എയും ഇത്തരം സാമൂഹിക സേവന പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്ന് പറഞ്ഞു. മമ്മൂട്ടിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന വിവിധ ജീവകാരുണ്യ പദ്ധതികളെയും അവയോട് ചേർന്ന് പ്രവർത്തിക്കുന്ന എം.ജി.എം. ഗ്രൂപ്പിനെയും ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയും കെ.പി. നൗഷാദലി എം.എൽ.എയും അഭിനന്ദിച്ചു. എം.ജി.എം. ഗ്രൂപ്പ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാന്റെ സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങളെയും സാദിഖലി ശിഹാബ് തങ്ങൾ പ്രത്യേകം അഭിനന്ദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. മുസ്തഫ, എം.ജി.എം. ഗ്രൂപ്പ് വൈസ് ചെയർമാൻ വിനോദ് തോമസ്, എം.ജി.എം. ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആൽഫാ മേരി, എം.ജി.എം. കോളേജസ് എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. അഹിനസ്,പ്രിൻസിപ്പൽ ഡോ ബിനു ബി പിള്ളൈ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
%26im%3DFitAndFill%3D(700%2C400)&imwidth=640&imheight=360)
&imwidth=640&imheight=360)
മെഗാസ്റ്റാർ മമ്മൂട്ടിയുടെ 75-ാം പിറന്നാൽ ആരാധകര്‍ ആഘോഷിക്കുകയാണ്. ഈ പിറന്നാൾ മമ്മൂട്ടി കുടുംബത്തോടൊപ്പം ചെന്നൈയിലെ വീട്ടിലാണ് ആഘോഷിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്ന് ചെന്നൈയിലെ വീട്ടിലേക്ക് ഭാര്യ സുൽഫത്തിനൊപ്പം മമ്മൂട്ടി യാത്രതിരിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മമ്മൂട്ടി ആരാധകർക്ക് വലിയ സമ്മാനമാണ് ഈ പിറന്നാൾ ദിവസം ലഭിച്ചിരിക്കുന്നത്. 'ഫാലിമി' സംവിധാനം ചെയ്ത നിതീഷ് സഹദേവനൊപ്പം മമ്മൂട്ടി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും അർധരാത്രി തന്നെ പുറത്തിറക്ക്. 'മേള' എന്നാണ് പുതിയ മമ്മൂട്ടി ചിത്രത്തിന്റെ പേര്. അർധരാത്രിയിലെ 'മേള' മേളയുടെ പോസ്റ്റർ മമ്മൂട്ടിയും പങ്കുവെച്ചിട്ടുണ്ട്. പരുക്കനായ ഭാവത്തിലുള്ള മമ്മൂട്ടിയാണ് പോസ്റ്ററിലെ ആകർഷണം. കറുത്ത ഷർട്ടും മുണ്ടുമാണ് വേഷം. 'ബ്ലാക്ക്' എന്ന ചിത്രത്തിലെ ഷൺമുഖനാണോ ഇതെന്നാണ് ആരാധകരുടെ സംശയം. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ഒമ്പതാമത്തെ ചിത്രമാണ് 'മേള'. നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്നാണ് ചിത്രത്തിന്റെ രചന. ജീൻ പോൾ ലാൽ, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവരും മേളയിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജിംഷി ഖാലിദ് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീതം വിഷ്ണു വിജയ്. 2027ൽ തീയേറ്ററുകളിൽ എത്തുന്ന ചിത്രം വലിയ ബജറ്റിലും ഗ്രാൻഡ് സ്കെയിലിലുമാണ് ഒരുക്കുന്നത്. സർക്കസ് പശ്ചാത്തലത്തിലുള്ള ഗ്യാങ്സ്റ്റർ കഥയാണ് 'മേള' പറയുന്നതെന്നാണ് സൂചനകൾ. 1980-ൽ മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച കെ. ജി. ജോർജ്ജ് ചിത്രം 'മേള'യുടെ അതേ ടൈറ്റിൽ വീണ്ടും മമ്മൂട്ടി ചിത്രത്തിന് വരുമ്പോൾ ആരാധകർ വലിയ പ്രതീക്ഷയിലാണ്. മറ്റ് മമ്മൂട്ടി പ്രോജക്റ്റുകൾ 'ഉണ്ട'യ്ക്ക് ശേഷം മമ്മൂട്ടിയും ഖാലിദ് റഹ്മാനും വീണ്ടും ഒന്നിക്കുന്ന ഗ്യാങ്സ്റ്റർ ആക്ഷൻ-കോമഡി ചിത്രം 'മട്ടാഞ്ചേരി മാഫിയ'യുടെ ഷൂട്ടിംഗ് ഈ വർഷം തന്നെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. മമ്മൂട്ടിക്കൊപ്പം ആസിഫ് അലി, നസ്‌ലിൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്ന മറ്റൊരു മമ്മൂട്ടി ചിത്രമാണ്. സംവിധായകൻ അടൂർ ഗോപാലകൃഷ്ണനൊപ്പം 33 വർഷത്തെ ഇടവേളയ്ക്ക് ശേഷം 'പദയാത്ര' എന്ന ചിത്രത്തിലും മമ്മൂട്ടി എത്തുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇതിനോടകം പൂർത്തിയായി. അടൂർ ഗോപാലകൃഷ്ണൻ വീണ്ടും സംവിധാനത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് 'പദയാത്ര'. തമിഴിൽ ധനുഷിനൊപ്പം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന 'ഓം-ചാപ്റ്റർ 1' ൽ മമ്മൂട്ടി എത്തുന്നുണ്ട്. സായി പല്ലവി, ശ്രീലീല, നസറുദ്ദീൻ ഷാ തുടങ്ങിയവരും ഈ ബിഗ് ബജറ്റ് ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം 2026 ഒക്ടോബർ 16-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.