iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
8Budh Nakshatra Gochar: ബുധൻ അനിഴം നക്ഷത്രത്തിലേക്ക്... ഡിസംബർ 4 മുതൽ ഇവർ പൊളിക്കും, നിങ്ങളും ഉണ്ടോ?

Budh Nakshatra Gochar: ബുധൻ അനിഴം നക്ഷത്രത്തിലേക്ക്... ഡിസംബർ 4 മുതൽ ഇവർ പൊളിക്കും, നിങ്ങളും ഉണ്ടോ?

Tap to view gallery
Thrikarthika 2026: ഇന്ന് തൃക്കാർത്തിക; പ്രകാശത്തിന്റെ ഉത്‌സവം;  പ്രാധാന്യം അറിയാം...

Thrikarthika 2026: ഇന്ന് തൃക്കാർത്തിക; പ്രകാശത്തിന്റെ ഉത്‌സവം; പ്രാധാന്യം അറിയാം...

ഇന്നാണ് ദീപങ്ങളുടെ ഉത്സവമായ തൃക്കാർത്തിക. തൃക്കാർത്തിക ദിനത്തെ കാർത്തികൈ ദീപമെന്നും ഭരണി ദീപമെന്നുമൊക്കെ പറയാറുമുണ്ട്. വൃശ്ചിക മാസത്തിലെ പൗർണ്ണമിയും കാർത്തിക നക്ഷത്രവും ഒത്തുവരുന്ന പവിത്രമായ ദിനത്തിലാണ് തൃക്കാർത്തിക ആഘോഷിക്കുന്നത്. നവംബർ 24 ആയ ഇന്ന് കാർത്തിക നക്ഷത്രം രാത്രി വൈകുന്നതുവരെ നീണ്ടുനിൽക്കും. വൃശ്ചിക മാസം പൊതുവെ വ്രതങ്ങളുടെ മാസമാണ്. വൃശ്ചികത്തിലെ കാർത്തികയും പൗർണമിയും ചേർന്നു വരുന്ന ദിവസമായ തൃക്കാർത്തിക സന്ധ്യക്ക് മൺചിരാതുകളിൽ കാർത്തിക ദീപം തെളിയിച്ചു ദേവിയെ മനസിൽ വണങ്ങിയാണ് ആഘോഷിക്കുന്നത്. ഭഗവതിയുടെ നക്ഷഹ്റരമായ തൃക്കാർത്തികയിലാണ് ചക്കുളത്തുഗവ പൊങ്കാല നടക്കുന്നത്. കാർത്തികയുമായി ബന്ധപ്പെട്ട് നിമായി ബന്ധപ്പെട്ട നിരവധി ഐതിഹ്യങ്ങളുണ്ട്. പരമശിവനുമായി ബന്ധപ്പെട്ടതാണ് ഇതിൽ പരമപ്രധാനം. മഹാദേവന്റെ തൃക്കണ്ണിൽ നിന്നും ഉത്ഭവിച്ച ആറ് അഗ്നിസ്‌ഫുലിംഗങ്ങളെ ശരവണപ്പൊയ്‌കയിൽ വച്ച് കാർത്തികമാർ അഥവാ കാർത്തിക നക്ഷത്രദേവതകൾ വളർത്തി വലുതാക്കിയെന്നും അങ്ങനെ സുബ്രഹ്മണ്യനെ ‘കാർത്തികേയൻ’ എന്നറിയപ്പെട്ടുവെന്നതാണ് ഒരു പ്രധാന ഐതീഹ്യം. അങ്ങനെയാണ് സുബ്രഹ്മണ്യന് കാർത്തികേയൻ എന്ന നാമം വന്നത് എന്നാണ് വിശ്വാസം. ഇത് കൂടാതെ ആദിപരാശക്തിയെയും, ശിവനെയും പാർവതിയെയും പ്രീതിപ്പെടുത്തുന്നതിനു വേണ്ടി സുരന്മാർ അഥവാ ദേവന്മാർ ദീപങ്ങൾ തെളിയിച്ച് ആഘോഷിച്ച ദിനമായും ഇന്നത്തെ ദിനത്തെ കരുതപ്പെടുന്നു. തൃക്കാർത്തിക ദിനത്തിൽ സന്ധ്യാ സമയത്തിന് തൊട്ടുമുൻപാണ് വിളക്ക് തെളിയിക്കുന്നതിന് ഏറ്റവും ഉത്തമമായ സമയം. വൈകിട്ട് 5.50 മുതൽ വിളക്ക് തെളിയിക്കാമെന്നാണ് പറയുന്നത്. വിളക്ക് തെളിയിക്കേണ്ട രീതി അറിയാം... ആദ്യം പൂജാമുറിയിൽ വിളക്ക് തെളിയിക്കുക. തുടർന്ന് വീടിൻ്റെ മുറ്റത്തും മറ്റ് ഭാഗങ്ങളിലുമുള്ള മൺചിരാതുകൾ തെളിയിക്കുക. തുടർന്ന് തുളസിത്തറ, വരാന്ത, ജനലുകൾ, ബാൽക്കണി, തൊഴുത്ത് തുടങ്ങിയ സ്ഥലങ്ങളിലും വിളക്കുകൾ തെളിയിക്കണം. ഇന്ന് പല ക്ഷേത്രങ്ങളിൽ ദേവീപൂജയും വിശേഷാൽ വഴിപാടുകളും നടക്കും. പലരും വ്രതം അനുഷ്ഠിക്കാറുമുണ്ട്. കേരളത്തിൽ തൃക്കാർത്തിക ആഘോഷം വളരെ വിപുലമാണ്. ഹൈന്ദവ വിശ്വാസപ്രകാരം തൃക്കാർത്തിക ജ്ഞാനത്തിന്റെയും ആഗ്രഹ സാഫല്യത്തിന്റെയും ശുഭത്വത്തിന്റെയും പ്രതീകം കൂടിയാണ്. മഹാലക്ഷ്മിയുടെ അംശമായ തുളസീ ദേവിയുടെ ജനനം തൃക്കാർത്തിക ദിവസം ആയിരുന്നു എന്നും വിശ്വാസമുണ്ട്. തൃക്കാർത്തിക ദിനമായ ഇന്ന് എല്ലാവർക്കും തൃക്കാർത്തിക സീ മലയാളം ടീമിന്റെ ആശംസകൾ... ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more