iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Deeya Yadav: പരിക്കിനെ തോൽപ്പിച്ച് ദിയ യാദവിന്റെ ഗംഭീര തിരിച്ചുവരവ്, ലക്ഷ്യം അണ്ടർ -19 ടി20 ലോകകപ്പ്

Sports

അണ്ടർ-19 ലോകകപ്പിനൊരുങ്ങി 17-കാരി ദിയ യാദവ്.

അണ്ടർ 15 വനിതാ ഏകദിന ട്രോഫിയിൽ ത്രിപുരയ്ക്കെതിരെ 125 പന്തിൽ 213 റൺസ് നേടി ഇരട്ട സെഞ്ച്വറി തികയ്ക്കുന്ന ആദ്യ താരമായി 17-കാരിയായ ഹരിയാന താരം ദിയ യാദവ് ചരിത്രം കുറിച്ചു. 2026 WPL ലേലത്തിൽ ഡൽഹി ക്യാപിറ്റൽസ് 10 ലക്ഷം രൂപയ്ക്ക് ദിയയെ സ്വന്തമാക്കിയത്. അന്ന് ലേലത്തിൽ വിറ്റുപോകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു ദിയ. എന്നാൽ പരിശീലനത്തിനിടെ പുറംവേദന ഉണ്ടായതിനെ തുടർന്ന് ഒരു മാസത്തിന് ശേഷം ടൂർണമെന്റിൽ നിന്ന് ദിയക്ക് പിന്മാറേണ്ടി വന്നു.

ഷഫാലി വർമ്മയുടെ പിന്തുണയും ധ്യാനവും റീഹാബിലിറ്റേഷനും വഴി പരിക്കിൽ നിന്ന് മുക്തയായ ദിയ, വനിതാ ടി20 ട്രോഫിയിൽ എട്ട് ഇന്നിംഗ്സുകളിൽ നിന്ന് 469 റൺസ് നേടി പ്ലെയർ ഓഫ് ദ സീരീയായി. ഫൈനലിൽ ബറോഡയ്ക്കെതിരെ 72 റൺസ് നേടി ഹരിയാനയെ കിരീടത്തിലേക്ക് നയിച്ചു.

അണ്ടർ-19 വനിതാ ടി20 ട്രോഫി എലൈറ്റ് സെമിഫൈനലിൽ ഡൽഹിക്കെതിരെ 65 പന്തിൽ 119 റൺസും, അണ്ടർ -19 ത്രിരാഷ്ട്ര പരമ്പരയിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 185 റൺസ് നേടി ടോപ് സ്കോററും പ്ലെയർ ഓഫ് ദ ടൂർണമെന്റും ആയി. എം. എസ്. ധോണിയാണ് ദിയയുടെ റോൾ മോഡൽ. തന്റെ സമീപകാല പ്രകടനങ്ങൾ ധോണിക്ക് സമർപ്പിക്കുന്നതായി താരം പറയുന്നു. വലംകൈയ്യൻ മീഡിയം പേസറായി തുടങ്ങി ഇടംകൈയ്യൻ സ്പിന്നറായ ദിയ ഇപ്പോൾ രണ്ട് കൈകൊണ്ടും പന്തെറിയാനുള്ള പരിശീലനത്തിലാണ്.

നവംബർ 26-ന് വഡോദരയിൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ അണ്ടർ 19 ടീമിൽ ദിയയും സഹതാരം ഉമ കാശ്വിയും ഇടംനേടി. വരാനിരിക്കുന്ന ഐസിസി അണ്ടർ-19 വനിതാ ടി20 ലോകകപ്പിലാണ് താരത്തിന്റെ അടുത്ത ലക്ഷ്യം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.