വ്യാജ പാസ്പോർട്ടുമായി മലേഷ്യൻ പൗരൻ തിരുവനന്തപുരത്ത് പിടിയിൽ
തിരുവനന്തപുരം വിമാനത്താവളത്തിൽ വ്യാജ പാസ്പോർട്ടുമായി മലേഷ്യൻ പൗരൻ അറസ്റ്റിൽ.
)
തിരുവനന്തപുരം: വ്യാജ ഇന്ത്യൻ പാസ്പോർട്ടുമായി മലേഷ്യൻ പൗരൻ പിടിയിൽ. തിരുവനന്തപുരത്ത് തിങ്കളാഴ്ച പുലർച്ചെ മലേഷ്യയിലേക്ക് പോയ മലേഷ്യൻ എയർലൈൻസിൽ പോകേണ്ടിയിരുന്ന ഹാദർഅലി ബിൻഹുസൈനെ ആണ് വിമാനത്താവളത്തിലെ എമിഗേഷൻ അധികൃതർ പിടികൂടിയത്.
ഇയാളുടെ കയ്യിൽ ഉണ്ടായിരുന്നത് തമിഴ്നാട്ടിലെ ശിവഗംഗ, ഇളയങ്കുടി എന്ന മേൽവിലാസത്തിലുള്ള പാസ്പോർട്ടാണ്. ഇയാൾക്ക് മലേഷ്യയിൽ കുടുംബമുണ്ട് എങ്കിലും ഇയാൾ തമിഴ്നാട്ടിൽ നിന്നും വിവാഹം കഴിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇയാൾ ഈ മേൽവിലാസത്തിലെ ആധാർകാർഡ് ഉൾപ്പെടെയുള്ള രേഖകൾ ഉപയോഗിച്ചാണ് ഇന്ത്യൻ പാസ്പോർട്ട് ഉണ്ടാക്കിയത്.
എമിഗ്രേഷൻ അധികൃതർ നടത്തിയ പരിശോധനയിലാണ് വ്യാജ പാസ്പോർട്ട് ആണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇയാളെ വലിയതുറ പോലീസിന് കൈമാറുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)