iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Varanasi Rudra: 'വാരണാസി'യിലെ 'രുദ്ര' ലുക്ക് പുറത്ത്; 1400 കോടി ബജറ്റിൽ വമ്പന്‍ കൂട്ടുകെട്ട്

Varanasi Rudra: 'വാരണാസി'യിലെ 'രുദ്ര' ലുക്ക് പുറത്ത്; 1400 കോടി ബജറ്റിൽ വമ്പന്‍ കൂട്ടുകെട്ട്

എസ്. എസ്. രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രമാണ് മഹേഷ് ബാബു നായകനായെത്തുന്ന 'വാരണാസി'. 1,400 കോടി ബജറ്റിലെത്തുന്ന ചിത്രത്തിലെ മഹേഷ് ബാബുവിന്റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ. ചിത്രത്തിൽ പ്രിയങ്ക ചോപ്ര, പൃഥിരാജ് സുകുമാരൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ കുംഭ എന്ന വില്ലൻ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മഹേഷ് ബാബുവിന്റെ നായികയായി മന്ദാകിനി എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക ചോപ്ര അവതരിപ്പിക്കുന്നത്. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രിയങ്ക വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്നത്. മഹേഷ് ബാബുവിന്റെ പിറന്നാൾ ദിനത്തിലാണ് രാജമൗലി മഹേഷ് ബാബുവിന്റെ വാരണാസി എന്ന ചിത്രത്തിലെ രുദ്ര എന്ന കഥാപാത്രത്തിന്റെ ലുക്ക് പുറത്തുവിട്ടത്. രാജമൗലി തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് രണ്ട് ചിത്രങ്ങൾ പുറത്തുവിട്ടത്. ഇതിൽ ഒന്നിൽ കാട്ടിൽ ചങ്ങാടത്തിൽ വിശ്രമിക്കുന്ന ശാന്തനായ രുദ്രയും മറ്റൊന്നിൽ കെനിയയിലെ മസായി മാറയിൽ വന്യമൃഗങ്ങളുടെ നടുവിൽ കൂൾ ലുക്കിൽ നിൽക്കുന്ന രുദ്രയുമാണ്. വി. വിജയേന്ദ്ര പ്രസാദും എസ്.എസ്. കാഞ്ചിയും ചേർന്നാണ് വാരണാസിയുടെ കഥ എഴുതിയിരിക്കുന്നത്. ചിത്രത്തിൽ മഹേഷ് ബാബു ഇരട്ടവേഷത്തിലാണ് അഭിനയിക്കുന്നത്. രുദ്രയിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. വാരണാസി നഗരത്തിൽ പതിക്കാൻ പോകുന്ന ഒരു ഉൽക്കയെക്കുറിച്ചാണ് ചിത്രം പറയുന്നത്. കഥ പല കാലഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. രാജമൗലി സംവിധാനം ചെയ്യുന്ന വാരണാസി 2027 ഏപ്രിലിൽ റിലീസ് ചെയ്യും. ഐമാക്സ് ഫോർമാറ്റിൽ റിലീസ് ചെയ്യുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ശ്രീ ദുർഗ ആർട്സും ഷോയിംഗ് ബിസിനസും ചേർന്നാണ്. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് കീരവാണിയാണ്. അതെസമയം മഹേഷ് ബാബു 'ഗുണ്ടൂർ കാരം' എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ ശരാശരി പ്രകടനമാണ് കാഴ്ചവെച്ചത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more