TVM Medical College Hos: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓടയിൽ ഭ്രൂണം; പോലീസ് അന്വേഷണം
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ ഡ്രെയിനേജിൽ നിന്നാണ് ഭ്രൂണം കണ്ടെത്തിയത്.
)
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓടയിൽ ഭ്രൂണം കണ്ടെത്തി. ഓട വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളികളാണ് ഇത് കണ്ടത്. ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഭ്രൂണം എങ്ങനെ ഓടയിൽ വന്നു എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മെഡിക്കൽ കോളേജിലെ രണ്ടാം വാർഡിന് സമീപമുള്ള മാൻഹോളിലാണ് ഭ്രൂണം കണ്ടെത്തിയത്. ശുചീകരണ പ്രവർത്തനങ്ങൾക്കിടെ ഭ്രൂണം ശ്രദ്ധയിൽപ്പെട്ട തൊഴിലാളികൾ ഉടൻ തന്നെ വിവരം ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. ഭ്രൂണം മാൻഹോളിൽ എങ്ങനെ എത്തിയെന്നും ആരാണ് ഉപേക്ഷിച്ചതെന്നും കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ബീമാപള്ളി ഉറൂസ്: യാത്രാ സൗകര്യത്തിനായി KSRTC സ്പെഷ്യൽ സർവീസുകൾ
ബീമാപള്ളി ഉറൂസ് വെട്ടുകാട് പള്ളി പെരുനാൾ എന്നിവ കണക്കിലെടുത്ത് വിശ്വാസികൾ അസൗകര്യം ഉണ്ടാകാതിരിക്കാൻ സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി രംഗത്ത്. ഈ സമയത്തുള്ള യാത്രാക്കാരുടെ തിരക്ക് പരിഗണിച്ചു കൊണ്ട് 45 ബസുകളുടെ സർവീസാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്.
ഈ സർവീസുകളെ നിയന്ത്രിക്കുന്നതിനായി തിരുവനന്തപുരം സിറ്റി യൂണിറ്റ് ഓഫീസർക്ക് നോഡല്ക് ഓഫീസറുടെ ചുമതലയും നൽകിയിട്ടുണ്ട്. 20 ബസുകളാണ് ഇത്തവണ ബീമാപള്ളി ഉറൂസുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞവർഷം 14 ബസ് സർവീസുകളായിരുന്നു ഉണ്ടായിരുന്നത്.
ബീമാപള്ളിയിലേക്കുള്ള സർവീസുകൾ കിഴക്കേക്കോട്ടയില്‍ നിന്നും ഇഞ്ചക്കല്‍, വള്ളക്കടവ് വഴിയും കിഴക്കേക്കോട്ടയില്‍ നിന്ന് ഇഞ്ചക്കല്‍, കല്ലുമൂട് വഴിയുമാണ് ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാരുടെ ആവശ്യാനുസരണമാകും ബസുകള്‍ സര്‍വീസ് നടത്തുകയെന്നും ഇതിനായി ബീമാപള്ളിയില്‍ ഒരു സ്റ്റേഷന് മാസ്റ്റര്‍ ഓഫിസും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
അതുപോലെ വെട്ടുകാട് പള്ളി പെരുനാളിനായി നിലവിലുള്ള 7 സർവീസുകൾക്ക് പുറമെ 18 ലധികം സർവീസുകൾ കൂടി ഉൾപ്പെടുത്തി 25 ബസുകൾ നിരത്തിലിറക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം 18 ബ്വാസുകളാണ് സർവീസ് നടത്തിയിരുന്നത്. വെട്ടുകാട് സർവീസ് കിഴക്കേക്കോട്ടയില്‍ നിന്ന് വലിയതുറ വഴിയും പാളയം വഴിയുമാണ് നടത്തുന്നത്. ബസുകള്‍ കൃത്യമായി സര്‍വീസ് നടത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ഒരു താത്കാലിക സ്റ്റേഷന് മാസ്റ്റര്‍ ഓഫിസും വെട്ടുകാട് തുറന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)