Kovalam Spa Rape Case: കോവളം സ്പാ പീഡനക്കേസിൽ കന്യാകുമാരി സ്വദേശി അറസ്റ്റിൽ; ആകെ അറസ്റ്റിലായത് ഒൻപത് പേർ
കേസിൽ ഇതുവരെ ഒൻപത് പേരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്.
)
തിരുവനന്തപുരം: കോവളത്തെ സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിന് ഇരയായ കേസിൽ കന്യാകുമാരി സ്വദേശി അറസ്റ്റിൽ. കന്യാകുമാരി ഉദയമാർത്താണ്ഡം സ്വദേശി ജിമിലൻ (24) ആണ് അറസ്റ്റിലായത്. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്തി. കേസിൽ ഇതുവരെ ഒൻപത് പേരാണ് അറസ്റ്റിലായത്. സ്പാ നടത്തിപ്പുകാരനും കേസിലെ മൂന്നാം പ്രതിയുമായ സജിത്ത് കുമാറിൻറെ ഉടമസ്ഥതയിലുള്ള ആയർ കേരള എന്ന സ്പായിൽ വച്ചാണ് പെൺകുട്ടിയെ ജിമിലൻ പീഡിപ്പിച്ചത്.
കോവളത്തെ വൈക്കോൽക്കുളം എന്ന സ്പായിൽ വച്ച് പീഡിപ്പിച്ചതായും പെൺകുട്ടി മൊഴി നൽകിയിരുന്നു. ഇവിടെ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് തെളിവ് ലഭിച്ചത്. ഇതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കന്യാകുമാരിയിലെ കരിങ്കലിൽ നിന്നാണ് പ്രതിയെ പോലീസ് സംഘം പിടികൂടിയത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)