iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Bank Holiday: നവംബർ 23 മുതൽ 29 വരെ പല ബാങ്ക് ശാഖകളും പ്രവർത്തിക്കില്ല

Utility

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് ശാഖകൾ പ്രാദേശിക ഉത്സവങ്ങളും വാരാന്ത്യ അവധികളും കാരണം പ്രവർത്തിക്കില്ല.

വിവിധ ഉത്സവങ്ങളും വാരാന്ത്യ അവധികളും കാരണം 2026 നവംബർ 23 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് ശാഖകൾ പ്രവർത്തിക്കില്ല.

നവംബർ 23-ന് മേഘാലയിലും, നവംബർ 24-ന് വിവിധ സംസ്ഥാനങ്ങളിലും നവംബർ 27-ന് കർണാടകയിലും ബാങ്കുകൾക്ക് അവധിയായിരിക്കും. ചെക്ക് നിക്ഷേപിക്കാനും, പണം പിൻവലിക്കാനും, നേരിട്ടുള്ള ബാങ്കിം​ഗ് സേവനങ്ങൾക്കുമായി ശാഖയിൽ എത്തുന്നതിന് മുമ്പ് നിങ്ങളുടെ ന​ഗരത്തിലെ അവധി ദിവസങ്ങൾ പരിശോധിക്കണം.

നവംബർ 23-ന് മേഘാലയിൽ സെങ് കുട്ട് സ്നെം എന്ന പ്രാദേശിക ഉത്സവം കണക്കിലെടുത്താണ് അവധി. നവംബർ 24-ന് ​ഗുരുനാനാക്ക് ജയന്തി, കാർത്തിക പൂർണിമ, രഹസ് പൂർണിമ എന്നിവ പ്രമാണിച്ച് രാജ്യത്തെ നിരവധി ന​ഗരങ്ങളിലെ ബാങ്കുകൾ പ്രവർത്തിക്കില്ല.

മുംബൈ, ന്യൂഡൽഹി, കൊൽക്കത്ത, ഹൈദരാബാദ്, ലഖ്നൗ, ജയ്പൂർ, ഭോപ്പാൽ, ഭുവനേശ്വർ, ച‍ണ്ഡീ​ഗഡ്, ഡെറാഡൂൺ, ഇറ്റാന​ഗർ, ജമ്മു, കാൺപൂ‌ർ, കൊഹിമ, നാ​ഗ്പൂർ, റായ്പൂർ, റാഞ്ചി, ഷിംല, ശ്രീന​ഗർ, ബേലാപൂർ, ഐസ്വാൾ എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി ബാധകമാണ്.

നവംബർ 27 വെള്ളിയാഴ്ച കനകദാസ ജയന്തി പ്രമാണിച്ച് കർണാടകയിലെ ബാങ്കുകൾക്ക് അവധിയാണ്. നവംബർ 28 മാസത്തിലെ നാലാമത്തെ ശനിയാഴ്ചയായതിനാൽ രാജ്യവ്യാപകമായി ബാങ്കുകൾ പ്രവർത്തിക്കില്ല. നവംബർ 29 ഞായർ വാരാന്ത്യ അവധി ദിനവുമാണ്.

ബാങ്ക് ശാഖകൾ അടഞ്ഞുകിടക്കുന്ന ദിവസങ്ങളിലും യുപിഐ, മൊബൈൽ ബാങ്കിം​ഗ്, ഇന്റർനെറ്റ് ബാങ്കിം​ഗ്, എടിഎം തുടങ്ങിയ ഡിജിറ്റൽ സേവനങ്ങൾ തടസ്സമില്ലാതെ ഉപയോ​ഗിക്കാവുന്നതാണ്. എന്നാൽ ചെക്ക് ക്ലിയറൻസ് ഉൾപ്പെടെയുള്ള നേരിട്ടുള്ള ഇടപാടുകൾ അവധി ദിവസങ്ങളിൽ നടക്കില്ല.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.