Scalp Care: കാലാവസ്ഥ മാറിയതോടെ താരൻ ശല്യം കൂടിയോ? ഇനി സ്കാൽപ്പിന് നൽകാം പ്രത്യേക പരിചരണം
ശൈത്യകാലത്ത് തലയോട്ടിയുടെ സംരക്ഷണം പ്രധാനമാണ്. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
)
തണുപ്പുകാലത്തെ വരണ്ട കാറ്റും ചൂടുവെള്ളത്തിലുള്ള കുളിയും ചർമ്മത്തിനെന്ന പോലെ തന്നെ നിങ്ങളുടെ തലയോട്ടിയെയും വരണ്ടതാക്കും. താരൻ, ചൊറിച്ചിൽ, മുടി പൊട്ടിപ്പോകുക തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇത് കാരണമാകും. അതുകൊണ്ട് തന്നെ മുടിയുടെ സംരക്ഷണം മാത്രം നോക്കാതെ സ്കാൽപ് അഥവാ തലയോട്ടിയുടെ ആരോഗ്യത്തിലും ശ്രദ്ധ നൽകണം.
ശൈത്യകാലത്ത് ശ്രദ്ധ നൽകേണ്ട കാര്യങ്ങൾ എന്തൊക്കെ?
തണുപ്പുകാലമാകുമ്പോൾ ചൂടുവെള്ളത്തിൽ കുളിക്കാനാണ് പലരും ഇഷ്ടപ്പെടുന്നത്. എന്നാൽ അമിതമായി ചൂടുള്ള വെള്ളം ഉപയോഗിച്ച് തല കഴുകുന്നത് ഒഴിവാക്കണം. ഇത് തലയോട്ടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും. വരൾച്ചയ്ക്കും ചൊറിച്ചിലിനും കാരണമാകും. അതിനാൽ മുടി കഴുകുന്നതിനായി ഇളം ചൂടുവെള്ളമോ സാധാരണ താപനിലയിലുള്ള വെള്ളമോ ഉപയോഗിക്കുക.
തലയോട്ടിയിലെ വരൾച്ച കുറയ്ക്കാൻ അനുയോജ്യമായ എണ്ണ ഉപയോഗിക്കുക. വരൾച്ച മാറാനും മുടിയിൽ ഈർപ്പം നിലനിർത്താനും കുളിക്കുന്നതിന് മുൻപ് വെളിച്ചെണ്ണ പോലുള്ളവ തേച്ച് മസാജ് ചെയ്യുന്നത് നല്ലതാണ്. എന്നാൽ എല്ലാവരിലും ഇത് താരൻ കുറയ്ക്കാൻ വഴിയില്ല. എണ്ണമയമുള്ള സ്കാൽപ്പുള്ളവരും സെബോറിക് ഡെർമറ്റൈറ്റിസ് ഉള്ളവരും അമിതമായി എണ്ണ ഉപയോഗിക്കരുത്.
തണുപ്പുകാലത്ത് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കുക. ഇത് ഉപയോഗിച്ച് ആവശ്യാനുസരണം മുടി കഴുകണം. വീര്യം കൂടിയ ഷാംപൂകൾ തലയോട്ടി വരണ്ടതാക്കും. മുടി കഴുകുന്നത് പൂർണ്ണമായി ഒഴിവാക്കുന്നത് താരൻ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് വഴിവെക്കും.
തണുപ്പുകാലത്തെ മുടിയുടെ വരൾച്ചയും പരുക്കൻ സ്വഭാവവും മാറാൻ ഷാംപൂ ചെയ്ത ശേഷം കണ്ടീഷണർ പുരട്ടാം. തലയോട്ടിയിൽ തേക്കേണ്ടതില്ല. ഇത് മുടി ചീകാനും പൊട്ടുന്നത് തടയാനും സഹായിക്കും.
പുറമെയുള്ള പരിചരണത്തോടൊപ്പം പോഷകാഹാരവും മതിയായ വെള്ളവും മുടിയുടെ ആരോഗ്യത്തിന് പ്രധാനമാണ്. പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, വിറ്റാമിനുകൾ എന്നിവയുടെ കുറവ് മുടിയെ ബാധിക്കാം. മുട്ട, മീൻ, പയർവർഗങ്ങൾ, നട്സ്, ഇലക്കറികൾ, പഴങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)