iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

SC Recruitment: പത്താം ക്ലാസ് പാസായോ? സുപ്രീം കോടതിയിൽ നിരവധി ഒഴിവുകൾ!

Career

Supreme Court Jobs: സുപ്രീം കോടതിയിൽ ജൂനിയർ കോർട്ട് അറ്റന്ഡന്റ് തസ്തികയിലേക്ക് നിരവധി ഒഴിവുകൾ.

SC Recruitment 2026: പത്താം ക്ലാസ് പാസായവർക്കിതാ സുപ്രീം കോടതിയിൽ നിരവധി ഒഴിവുകൾ. നിയമനം നടത്തുന്നത് ജൂനിയർ കോർട്ട് അറ്റന്ഡന്റ് തസ്തികയിലേക്കാണ്. മൊത്തം 130 ഒഴിവുകളാണ് ഉള്ളത്. ഒഴിവുകൾ ഇനിയും വർധിച്ചേക്കാം എന്നാണ് റിപ്പോർട്ട്. അപേക്ഷകൾ അയക്കേണ്ടത് നവംബർ 4 മുതൽ 25 വരെയുള്ള സമയത്താണ്.

യോഗ്യതയും പ്രായപരിധിയും അറിയാം...

അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. പ്ലസ് ടു വരെയുള്ള യോഗ്യതയുള്ളവർക്ക് മാത്രമേ അപേക്ഷിക്കാൻ പാടുള്ളു. അതിലും ഉയർന്ന യോഗ്യതയുള്ളവർ അപേക്ഷിക്കേണ്ട. പ്രായപരിധി 18 നും 27 നും ഇടയിൽ ആയിരിക്കണം. SC/ST, OBC, വിമുക്തഭടന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രായത്തിൽ ഇളവുകൾ ലഭിക്കും.

ശമ്പളം

ജൂനിയർ കോർട്ട് അറ്റന്ഡന്റ് തസ്തികയിലേക്ക് ഏഴാം ശമ്പള കമ്മീഷനിലെ ലെവൽ 3 പ്രകാരം 21700 മുതൽ 69100 വരെയാണ് ശമ്പളം. ഇതിനുപുറമേ മറ്റ് അലവൻസുകളുമുണ്ട്.

ജോലി ഇവയൊക്കെയാണ്

ഓഫീസ് ഫയലുകൾ. പേപ്പർ ബുക്കുകൾ, കോടതി രേഖകൾ എന്നിവ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് മാറ്റുക. ഓഫീസിലെ മേശ, കസേര, അലമാര, ജനലുകൾ, പുസ്തക ഷെൽഫ് എന്നിവ വൃത്തിയാക്കുക. സുപ്രീം കോടതിയിലെ ഉദ്യോഗസ്ഥർക്ക് ചായ, കോഫി, വെള്ളം, ലഘുഭക്ഷണങ്ങൾ എന്നിവ നൽകുക.

തിരഞ്ഞെടുക്കുന്ന രീതി

ഈ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളിലായിട്ടാണ് നടക്കുക. നിയമനം ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ്.

ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷയിൽ 100 മാർക്കിനുള്ള 100 ചോദ്യങ്ങൾ ഉണ്ടാകും. ഒന്നര മണിക്കൂർ ആയിരിക്കും സമയം. വിഷയങ്ങൾ ജനറൽ ഇന്റെലിജൻസ് & റീസണിംഗ്, ജനറൽ ഇംഗ്ലീഷ്, ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ്, ജനറൽ അവയർനെസ് തടുങ്ങിയവയാണ്. തെറ്റായ ഉത്തരത്തിന് ഓരോന്നിനും .25 മാർക്ക് കുറയും. 50 മാർക്ക് എങ്കിലും എഴുത്തുപരീക്ഷയിൽ നേടണം.

25 മാർക്കിനാണ്. അതിൽ യോഗ്യത നേടാൻ കുറഞ്ഞത് 13 മാർക്ക് വേണം.

അപേക്ഷിക്കേണ്ട വിധം

  • ഇതിനായി സുപ്രീം കോടതി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.sci.gov.in/ സന്ദർശിക്കുക
  • ജൂനിയർ കോർട്ട് അറ്റന്ഡന്റ് റിക്രൂട്ട്മെന്റ് 2026 എന്ന ലിങ്ക് തിരഞ്ഞെടുക്കുക
  • ഓൺലൈനിലൂടെയാണ് രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടത് ഒപ്പം വ്യക്തിഗത വിവരങ്ങും വിദ്യാഭ്യാസ യോഗ്യതകളും നൽകണം.
  • ശേഷം ഫോട്ടോ, സൈൻ, സർട്ടിഫിക്കറ്റുകൾ എന്നിവയും അപ്ലോഡ് ചെയ്യണം
  • അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക
  • ശേഷം അപേക്ഷയിലെ വിവരങ്ങൾ ഒന്നുകൂടി ശ്രദ്ധിച്ച ശേഷം സബ്മിറ്റ് ചെയ്യുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.