iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Nithya Menen: ശ്വാസംമുട്ടിക്കുന്ന ബന്ധങ്ങളിൽ നിന്ന് പിന്മാറിയിട്ടുണ്ടെന്ന് നിത്യ മേനോൻ

Entertainment

ശരിയായ വ്യക്തിയെ ലഭിച്ചാൽ മാത്രമേ വിവാഹം നടക്കൂവെന്ന് നടി നിത്യ മേനോൻ.

തന്റെ വ്യക്തിസ്വാതന്ത്ര്യത്തെ തളച്ചിടുന്ന ബന്ധങ്ങളിൽ നിന്ന് പ്രയാസകരമാണെങ്കിലും പിന്മാറിയിട്ടുണ്ടെന്ന് നടി നിത്യ മേനോൻ. അടുത്തിടെ ഒരു പോഡ്കാസ്റ്റിലാണ് നിത്യ മനസ്സുതുറന്നത്.

പങ്കാളിയെ ശ്വാസംമുട്ടിക്കുന്ന രീതിയിലുള്ള ബന്ധങ്ങളിൽ താൻ തീരെ ചെറുതായും ദുർബലയായും അനുഭവപ്പെട്ടിരുന്നതായി നിത്യ മേനോൻ പറയുന്നു. അത്തരം ബന്ധങ്ങളിൽ നിന്ന് ഇറങ്ങിപ്പോന്നപ്പോൾ വീണ്ടും ശ്വാസം വീണ്ടെടുക്കുന്നതുപോലെയും പുതിയ ലോകം തുറക്കപ്പെടുന്നതുപോലെയുമാണ് തോന്നിയതെന്നും താരം പറഞ്ഞു.

വിവാഹത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായവും നിത്യാ മേനോൻ വ്യക്തമാക്കി. താൻ വിവാഹത്തിന് എതിരാണെന്ന പ്രചാരണം തെറ്റാണെന്ന് നടി പറയുന്നു. വിവാഹം കഴിക്കാൻ ആ​ഗ്രഹമുണ്ടെങ്കിലും വെറുമൊരു പേരിനുവേണ്ടി വിവാഹം കഴിക്കില്ല. തനിക്ക് സ്വാതന്ത്ര്യം നൽകുന്ന ശരിയായ ഒരു വ്യക്തിയെ ലഭിച്ചാൽ മാത്രമേ വിവാഹമുണ്ടാകൂ എന്നും നിത്യ വ്യക്തമാക്കി.

ആളുകൾ നിരന്തരം തിരിച്ചറിയുന്നതും പൊതുശ്രദ്ധയും ചിലപ്പോഴൊക്കെ അസ്വസ്ഥതയുണ്ടാക്കാറുണ്ടെന്ന് ദേശീയ പുരസ്കാര ജേതാവായ നടി നിത്യ മേനോൻ വെളിപ്പെടുത്തി. സമാധാനപരമായ ജീവിതം മാത്രമായിരുന്നു ആ​ഗ്രഹമെങ്കിൽ യോ​ഗാ ടീച്ചറാകുന്നതായിരുന്നു എളുപ്പവഴി. എന്നാൽ വെല്ലുവിളികൾ ഏറ്റെടുക്കാനും വളരാനുമാണ് സിനിമ തിരഞ്ഞെടുത്തതെന്ന് നിത്യ വ്യക്തമാക്കി.

കാതലിക്ക നേരമില്ലൈ, തലൈവൻ തലൈവി, ഇഡ്ഡലി കടൈ എന്നിവയാണ് നിത്യയുടേതായി അവസാനം തിയേറ്ററുകളിലെത്തിയ ചിത്രങ്ങൾ. വിവേക് ഒബ്റോയ് പ്രധാന വേഷത്തിലെത്തുന്ന ഹിന്ദി ചിത്രം മിസ്റ്റർ ആൻഡ് മിസിസ് ​ഗ്രേ ആണ് നിത്യയുടെ അടുത്ത റിലീസ്. വിവാഹേതര ബന്ധവും സാമ്പത്തിക തട്ടിപ്പും പ്രമേയമാകുന്ന ഈ ചിത്രം ഡിസംബർ 11-ന് തിയേറ്ററുകളിലെത്തും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.