iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Amritha Nair Marriage: സസ്പെൻസിന് വിരാമം, വീടും കാറും സ്വന്തമാക്കിയതിന് പിന്നാലെ വിവാഹിതയായി അമൃത നായർ

Entertainment

മിനിസ്ക്രീൻ താരം അമൃത നായർ ബിസിനസ്സുകാരനായ അഖിലിനെ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിച്ചു.

മിനിസ്ക്രീൻ താരം അമൃത നായർ വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് ബിസിനസ്സുകാരനായ അഖിൽ രാജാണ് അമൃതയെ വിവാഹം കഴിച്ചത്.

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഹിറ്റ് പരമ്പരയായ 'കുടുംബവിളക്ക്'എന്ന സീരിയലിലെ 'ശീതള്‍' എന്ന കഥാപാത്രത്തിലൂടെയാണ് അമൃത മിനിസ്ക്രീനില്‍ സജീവമായത്. തുടര്‍ന്ന് 'ഗീതാ ഗോവിന്ദം' അടക്കമുള്ള ജനപ്രിയ ടെലിവിഷൻ പരമ്പരകളിലും അമൃത അഭിനയിച്ചു.

സീരിയലുകൾക്ക് പുറമെ ടെലിവിഷന്‍ ഷോകള്‍, യൂട്യൂബ് വെബ് സീരിസുകൾ, മോഡലിംഗ്, വ്ളോഗിംഗ് എന്നിവയിലും അമൃത സജീവമാണ്. യൂട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും താരം തന്റെ വിശേഷങ്ങളും യാത്രകളും പങ്കുവെക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് താരത്തിനുള്ളത്.

അമ്മയും അനിയനും മാത്രമുള്ളതാണ് അമൃതയുടെ കുടുംബം. ഇവർക്കായി സ്വന്തമായി ഒരു വീട് നിർമ്മിച്ച് ഗൃഹപ്രവേശനം നടത്തിയത് അടുത്തിടെയാണ്. വിവാഹത്തിന് തൊട്ടുമുമ്പ് അമൃത പുതിയ കാറും വാങ്ങിയിരുന്നു. എന്നാൽ ഈ അവസരങ്ങളിൽ ഒന്നും തന്നെ തന്റെ വരനെക്കുറിച്ചുള്ള വിവരങ്ങൾ താരം പുറത്തുവിട്ടിരുന്നില്ല.

കഴിഞ്ഞ ദിവസമാണ് മിനിസ്ക്രീൻ താരങ്ങൾക്കൊപ്പമുള്ള തന്റെ 'ബ്രൈഡ് ടു ബി' വീഡിയോ അമൃത പങ്കുവെച്ചത്. ഇതിലും തന്റെ വരൻ ആരാണെന്ന കാര്യം അമൃത രഹസ്യമാക്കി വെച്ചു. ഗുരുവായൂരിൽ വെച്ചുള്ള താരത്തിന്റെ വിവാഹ വീഡിയോയിൽ മാത്രമാണ് വരനെ കാണാൻ സാധിച്ചത്. ഇതിന് പിന്നലെ സോഷ്യൽ മീഡിയ അമൃതയുടെ ഭർത്താവിനെക്കുറിച്ച് അന്വേഷിച്ചിറങ്ങുകയായിരുന്നു. തുടർന്നാണ് അദ്ദേഹം ഒരു ബിസിനസ്സ്കാരനാണെന്ന് വ്യക്തമായത്. നിലവിൽ അഖിലിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പ്രൈവറ്റാണ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.