iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Miss Universe New Crown: 3,150 വജ്രങ്ങളുമായി മിസ് യൂണിവേഴ്സ് പുതിയ കിരീടം പുറത്തിറക്കി

International

75 വര്‍ഷത്തെ പാരമ്പര്യം അടയാളപ്പെടുത്തുന്ന മിസ് യൂണിവേഴ്സ് പുതിയ കിരീടം പുറത്തിറക്കി. 

മിസ് യൂണിവേഴ്സ് മത്സരത്തിന്റെ 75-ാം വർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ കിരീടം ഔദ്യോഗികമായി പുറത്തിറക്കി. പ്യൂർട്ടോ റിക്കോയിലെ പ്ലാസ ലാസ് അമേരിക്കസിൽ നവംബർ 12-നാണ് കിരീടം പുറത്തിറക്കിയത്. 'ദി റേഡിയൻസ് ഓഫ് ആൻ എറ്റേണൽ ലെഗസി' (The Radiance of an Eternal Legacy) എന്നാണ് കിരീടത്തിന് പേരിട്ടിരിക്കുന്നത്. പ്രശസ്ത ജ്വല്ലറി ഡിസൈനർ ജോർജ് വിറ്റൽസും പാരീസ് ആസ്ഥാനമായുള്ള ആഡംബര ജ്വല്ലറി ബ്രാൻഡായ മേസൺ ഡി ഓറും ചേർന്നാണ് കിരീടം നിർമ്മിച്ചത്.

18 കാരറ്റ് വൈറ്റ് ഗോൾഡിൽ തീർത്ത ഈ കിരീടത്തിൽ 3,150 തിളങ്ങുന്ന വജ്രങ്ങളാണ് പതിപ്പിച്ചിരിക്കുന്നത്. കിരീടത്തിൽ പ്രധാന മൂന്ന് വജ്രങ്ങൾ മിസ് യൂണിവേഴ്സിന്റെ ഭൂതകാലം, വർത്തമാനകാലം, ഭാവി എന്നിവയെ ആണ് പ്രതിനിധീകരിക്കുന്നത്. ഇടതുവശത്തെ വജ്രം മത്സരത്തിന്റെ 75 വർഷത്തെ പാരമ്പര്യത്തെ അടയാളപ്പെടുത്തുമ്പോൾ വലതുവശത്തെ വജ്രം ഇന്നത്തെ കാലത്ത് മാറ്റങ്ങൾ സൃഷ്ടിക്കുന്നവരെ ആഘോഷിക്കുന്നു. മധ്യഭാഗത്ത് വലിയ വജ്രം മിസ് യൂണിവേഴ്സ് പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്ന വരുംതലമുറയെ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വർഷങ്ങളിലായി ഏകദേശം 18-ലധികം വ്യത്യസ്ത കിരീടങ്ങൾ മിസ് യൂണിവേഴ്സ് ചരിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. ഇവ ഉൾപ്പെടുത്തി ഒരുക്കിയ സൗജന്യ പ്രദർശനത്തിൽ ഇതിനകം 27,000-ലധികം സന്ദർശകരാണ് എത്തിയത്.

നൂറിലധികം അന്താരാഷ്ട്ര മത്സരാർഥികൾ മാറ്റുരയ്ക്കുന്ന മിസ് യൂണിവേഴ്സ് 2026 ഗ്രാൻഡ് ഫിനാലെ നവംബർ 24-ന് പ്യൂർട്ടോ റിക്കോയിലെ ജോസ് മിഗേൽ അഗ്രെലോട്ട് കൊളോസ്യത്തിൽ നടക്കും. അതേസമയം വ്യക്തിപരമായ കാരണങ്ങൾ, വിസ പ്രശ്നങ്ങൾ, ഫ്രാഞ്ചൈസി അവകാശങ്ങളെച്ചൊല്ലിയുള്ള തർക്കം എന്നിവ കാരണം 15-ലധികം രാജ്യങ്ങൾ ഇത്തവണ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.