Iran Explosion: ഇറാനിൽ വൻ സ്ഫോടനം; ഒമാൻ കടലിൽ കപ്പലിന് നേരെ ആക്രമണം നടത്തി യുഎസ്
ഒമാൻ കടലിൽ വച്ച് ഇറാനിൽ നിന്ന് പുറപ്പെട്ട കപ്പലിനെ ആക്രമിച്ച് അമേരിക്ക.
)
ടെഹ്റാൻ: ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ വൻ സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട്. ഖേഷം, ജാസ്ക്, സിറിക്, ബന്ദർ അബ്ബാസ് എന്നീ പ്രദേശങ്ങളിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാനിയൻ വാർത്താ ഏജൻസിയായ ഐആർഎൻഎ (IRNA) അറിയിച്ചു. എന്നാൽ ഇവ വ്യോമാക്രമണമാണോയെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അതേസമയം, ഇറാനിൽ നിന്നും പുറപ്പെട്ട കപ്പലിനെ ഒമാൻ കടലിൽ വെച്ച് യുഎസ് സേന ആക്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഉപരോധങ്ങളും ഭീഷണികളും കടുക്കുന്നതിനിടെ രാജ്യം പൂർണ്ണ യുദ്ധസജ്ജമാണെന്ന് ഇറാൻ പ്രഖ്യാപിച്ചു. അത്യാധുനിക മിസൈലുകളുടെ പുതിയ ശേഖരം അടുത്തയാഴ്ച പുറത്തുവിടുമെന്ന് ഇറാൻ സൈന്യം വെളിപ്പെടുത്തി.
അതേസമയം, ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ കൈമാറുന്നവർക്ക് യുഎസ് 2 കോടി ഡോളർ (ഏകദേശം 160 കോടിയിലധികം രൂപ) പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇറാന്റെ ഇപ്പോഴത്തെ ആണവ പുരോഗതിയെക്കുറിച്ചുള്ള വിവരങ്ങൾ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA) പക്കൽ ഇല്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് നീക്കം.
പശ്ചിമേഷ്യൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടെന്ന വാർത്തകൾ നിഷേധിച്ച് മധ്യസ്ഥ രാജ്യമായ ഖത്തറും രംഗത്തെത്തിയിട്ടുണ്ട്. ചർച്ചകൾ മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്നും മേഖലയിൽ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കാൻ സാധിക്കുമെന്നും ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽ താനി വ്യക്തമാക്കി. ആണവായുധമുണ്ടെന്ന ആരോപണം ഉന്നയിച്ച് ഫെബ്രുവരിയിലാണ് യുഎസും ഇസ്രയേലും ഇറാനെതിരെ സൈനിക ആക്രമണം ആരംഭിച്ചത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)