Pak Anchor Death: പാക് വാർത്താ അവതാരക റാബിയ അഹ്സാൻ വെടിയേറ്റു മരിച്ചു; ഭർത്താവ് പിടിയിൽ
പാകിസ്ഥാൻ വാർത്താ അവതാരകയായ റാബിയ അഹ്സാൻ വെടിയേറ്റ് കൊല്ലപ്പെട്ടു. ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
)
ഇസ്ലാമാബാദ്: പാകിസ്ഥാന് വാർത്താ അവതാരകയായ റാബിയ അഹ്സാനെ (41) മരിച്ച നിലയിൽ. റാവൽപിണ്ടിയിലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് അഹ്സാൻ താഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽനിന്ന് പോലീസ് തോക്ക് കണ്ടെത്തിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയാണ് ഇവർ വെടിയേറ്റ് മരിക്കുന്നത്.
സംഭവ സമയത്ത് റാബിയയുടെ അമ്മയും സഹോദരിയും വീടിന്റെ മുറ്റത്തായിരുന്നു. വെടിയൊച്ച കേട്ട് ഇവർ മുറിയിലേക്ക് ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന റാബിയയെയും കയ്യിൽ തോക്കുമായി നിൽക്കുന്ന ഭർത്താവിനെയുമാണ് കണ്ടതെന്നാണ് സഹോദരി അൽവിനയുടെ മൊഴി. കഴുത്തിന് താഴെയും മുതുകിന്റെ വലതുഭാഗത്തുമായാണ് റാബിയയ്ക്ക് വെടിയേറ്റ മുറിവുകളുള്ളത്.
അതേസമയം, അബദ്ധത്തിൽ വെടിപൊട്ടിയതാണെന്നാണ് ഭർത്താവ് താഹിർ പോലീസിനോട് പറഞ്ഞത്. തോക്കിന്റെ ലൈസൻസ് ഹാജരാക്കാൻ ഇയാൾക്ക് സാധിച്ചിട്ടില്ല. ‘92 ന്യൂസ്’ ചാനലിലാണ് റാബിയ അഹ്സാൻ ജോലി ചെയ്തിരുന്നത്. ഭർത്താവ് ഓവർസീസ് പാകിസ്ഥാനീസ് ഫൗണ്ടേഷനിൽ ഡെപ്യൂട്ടി ഡയറക്ടറാണ്. രണ്ട് മക്കളുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)