iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
International

US H-1B Workers: ഇന്ത്യക്കാര്‍ക്കും തിരിച്ചടി, അമേരിക്കയിൽ ജോലി നഷ്ടപ്പെട്ടാൽ ഉടൻ രാജ്യം വിടേണ്ടി വരും

അമേരിക്കയിൽ തൊഴിൽ നഷ്ടപ്പെടുന്ന വിദേശ തൊഴിലാളികൾക്ക് പുതിയ ജോലി കണ്ടെത്താൻ നിലവിൽ 60 ദിവസത്തെ സമയമാണ് നൽകുന്നത്. ഈ കാലവധി ഒഴിവാക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക. വൈറ്റ് ഹൗസ് ഓഫീസ് ഓഫ് മാനേജ്മെന്റ് ആൻഡ് ബജറ്റ് (OMB) നിലവിൽ ഇതിനാവശ്യമായ നടപടികൾ പരിശോധിക്കുകയാണ്.

ഇങ്ങനെയാണെങ്കിൽ ജോലി നഷ്ടപ്പെടുന്ന വിദേശികൾ ഉടൻ തന്നെ രാജ്യം വിടാൻ നിർബന്ധിതരാകും. യുഎസിലെ ഇന്ത്യൻ പ്രവാസികൾക്ക് ഈ മാറ്റം നിർണായകമാണ്. കാരണം എച്ച്-1ബി വിസയിലൂടെ അമേരിക്കയിലെത്തുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളെ ഇത് ഗുരുതരമായി ബാധിക്കും.

2024 സാമ്പത്തിക വർഷത്തിൽ അംഗീകരിച്ചിരിക്കുന്ന മുഴുവൻ എച്ച്-1ബി അപേക്ഷകളിൽ 71 ശതമാനവും ഇന്ത്യക്കാരുടെയാണ്. യുഎസ് സെൻസസ് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള പുതിയ കണക്കുകൾ പ്രകാരം, നിലവിൽ 52 ലക്ഷത്തിലധികം ഇന്ത്യൻ വംശജർ യുഎസിൽ താമസിക്കുന്നുണ്ട്.

തൊഴിൽ നഷ്ടപ്പെട്ട വിദേശ തൊഴിലാളികൾക്ക് കൂടുതൽ ഇളവുകൾ നൽകുക എന്ന ലക്ഷ്യത്തോടെ 2017 ലാണ് നിലവിലെ നിയമം അമേരിക്ക കൊണ്ടുവന്നത്. E-1, E-2, E-3, H-1B, H-1B1, L-1, O-1, TN തുടങ്ങിയ വിസ വിഭാഗങ്ങളിലുള്ള തൊഴിലാളികൾക്കും അവരുടെ ആശ്രിതർക്കും ഈ നിയമം ബാധകമാണ്. ഈ 60 ദിവസത്തിനുള്ളിൽ അവർക്ക് മറ്റ് ജോലികൾ കണ്ടെത്താനുള്ള സാവകാശം ഉണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.