iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Videos

AI Bio Weapon threat: എഐ ഉപയോഗിച്ച് ജൈവായുധം നിര്‍മിക്കാന്‍ ശ്രമിച്ചുവെന്ന് കണ്ടെത്തൽ

@ZeeMalayalam9d ago
#US
Middle East War: സൗദി ന​ഗരങ്ങൾക്ക് നേരെ ആക്രമണം നടത്തി ഹൂതികൾ; എണ്ണ ശുദ്ധീകരണശാലകളിൽ തീപിടിത്തം

Middle East War: സൗദി ന​ഗരങ്ങൾക്ക് നേരെ ആക്രമണം നടത്തി ഹൂതികൾ; എണ്ണ ശുദ്ധീകരണശാലകളിൽ തീപിടിത്തം

സൌദി അറേബ്യയിലെ നാല് പ്രധാന നഗരങ്ങൾക്ക് നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തി ഹൂതികൾ. ഹൂതികൾ നടത്തിയ വ്യോമാക്രമണത്തിൽ ചില പ്രധാന എണ്ണ ശുദ്ധീകരണശാലകൾക്ക് തീപിടിക്കുകയും എഴുപതിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ഇതോടെ കൂടുതൽ വഷളായിരിക്കുകയാണ്. സൌദിയുടെ തെക്കൻ മേഖലയിലുള്ള തന്ത്രപ്രധാനമായ ഊർജ്ജനിലയങ്ങളെ ലക്ഷ്യമിട്ട് ഡസൻ കണക്കിന് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് രാത്രിയിൽ ഹൂതികളുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് സൌദി അറേബ്യ വ്യക്തമാക്കി. തങ്ങളുടെ രാജ്യത്തിൻറെ പരമാധികാരം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സൌദി വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. സൌദിയിലും ചെങ്കടലിലെ എണ്ണക്കപ്പലുകൾക്ക് നേരെയും ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഹൂതികളുടെ ആക്രമണത്തെ ചെറുക്കാൻ എല്ലാവിധ സൈനിക നടപടികളും കൈക്കൊള്ളുമെന്ന് സൌദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാൽക്കി അറിയിച്ചു. ഖമീസ് മുഷൈത് നഗരത്തിലെ വ്യോമതാവളം, അതിർത്തി നഗരമായ നജ്റാൻ, അബഹ, ജിസാനിലെ അരാംകോ എണ്ണ സംസ്കരണ കേന്ദ്രം എന്നിവ ലക്ഷ്യമിട്ട് അതിർത്തി കടന്നുള്ള വിപുലമായ ആക്രമണമാണ് നടത്തിയതെന്ന് ഹൂതികൾ അവകാശപ്പെട്ടു. യെമൻ അതിർത്തിയോട് ചേർന്നുകിടക്കുന്ന ജിസാനിലെ അരാംകോ എണ്ണ ശുദ്ധീകരണശാല മുൻപും ആക്രമിക്കപ്പെട്ടിരുന്നു. ഇതിന് കാര്യമായ കേടുപാടുകളും സംഭവിച്ചിരുന്നു. ഇസ്രേയേലും അമേരിക്കയും ഇറാനെതിരെ യുദ്ധം ആരംഭിച്ചതിന് ശേഷം സൌദിക്കെതിരെ നടക്കുന്ന വലിയ ആക്രമണങ്ങളിലൊന്നാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹോർമുസ് കടലിടുക്കിലെ ഉപരോധത്തിന് പുറമെ, തെക്കുപടിഞ്ഞാറൻ സൌദി അറേബ്യയ്ക്ക് നേരെയുള്ള ഹൂതി ആക്രമണങ്ങൾ പശ്ചിമേഷ്യയിൽ നിന്നുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്താനും ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കാനും സാധ്യതയുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Equal Earth Projection: മെർക്കേറ്റർ ഭൂപടത്തിന് പകരം 'ഇക്വൽ എർത്ത്' പ്രൊജക്ഷൻ; ഭൂഖണ്ഡങ്ങളുടെ യഥാർത്ഥ വലിപ്പം കാണിക്കാൻ പുതിയ ഭൂപടം

Equal Earth Projection: മെർക്കേറ്റർ ഭൂപടത്തിന് പകരം 'ഇക്വൽ എർത്ത്' പ്രൊജക്ഷൻ; ഭൂഖണ്ഡങ്ങളുടെ യഥാർത്ഥ വലിപ്പം കാണിക്കാൻ പുതിയ ഭൂപടം

ഭൂഖണ്ഡങ്ങളുടെ വലിപ്പം കൃത്യമായി ചിത്രീകരിക്കുന്ന 'ഇക്വൽ എർത്ത്' പ്രൊജക്ഷൻ (Equal Earth projection) ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി വലിയ ഭൂരിപക്ഷത്തോടെ അംഗീകരിച്ചു. 164 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചപ്പോൾ 6 രാജ്യങ്ങൾ വിട്ടുനിൽക്കുകയും യുഎസ്എ എതിർപ്പ് രേഖപ്പെടുത്തുകയും ചെയ്തു. ആഗോള പ്രതിസന്ധികളെ അഭിസംബോധന ചെയ്യുന്നതിനുപകരം ഭൂപടത്തിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ യുഎൻ നടത്തിയ ശ്രമങ്ങൾ അമേരിക്ക വിമർശിച്ചു. മെർക്കേറ്റർ ഭൂപടത്തിലെ പ്രശ്നം എന്ത്? 1569ൽ ഫ്ലെമിഷ് കാർട്ടോഗ്രാഫറായ (Cartographer) ഗെരാർഡസ് മെർക്കേറ്ററാണ് നമ്മൾ ഇപ്പോൾ കാണുന്ന ഭൂപടം വികസിപ്പിച്ചത്. ഭൂഖണ്ഡങ്ങളുടെ യഥാർത്ഥ വലുപ്പം അറിയാൻ വേണ്ടിയല്ല ഈ ഭൂപടം, മറിച്ച് കടൽ യാത്രയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കാണ്. നാവികരുടെ വഴികാട്ടി: ജിപിഎസ് ഇല്ലാതിരുന്ന കാലത്ത് നാവികർക്ക് കടലിലൂടെ നേരെ സഞ്ചരിക്കാൻ മെർക്കേറ്റർ ഭൂപടം സഹായിച്ചു. ചതുരമാക്കി മാറ്റുമ്പോൾ: ഗോളാകൃതിയിലുള്ള ഭൂമിയെ ദീർഘചതുരമാക്കി മാറ്റുമ്പോൾ ഭൂമധ്യരേഖയിൽ നിന്ന് അകലെ സ്ഥിതി ചെയ്യുന്ന ഭൂപ്രദേശങ്ങളുടെ ആകൃതിയിലും വലിപ്പത്തിലും മാറ്റങ്ങൾ സംഭവിക്കും. ആഫ്രിക്കയും ഗ്രീൻലാന്റും: മെർക്കേറ്റർ ഭൂപടത്തി ഗ്രീൻലാൻഡിനും ആഫ്രിക്കയ്ക്കും ഒരേ വലിപ്പമാണ്. എന്നാൽ വാസ്തവത്തിൽ ആഫ്രിക്കയ്ക്ക് ഗ്രീൻലാൻഡിനേക്കാൾ പതിനാല് മടങ്ങ് വലിപ്പമുണ്ട്. 'ഇക്വൽ എർത്ത്' പ്രശ്നങ്ങൾ പരിഹരിക്കുമോ? നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഈ പ്രശ്നം പരിഹരിക്കാൻ 2018ലെ കാർട്ടോഗ്രാഫർമാരാണ് 'ഇക്വൽ എർത്ത്' പ്രൊജക്ഷൻ വികസിപ്പിച്ചെടുത്തത്. കപ്പൽ യാത്രകൾക്ക് സൗകര്യപ്രദമാകുന്നതിനേക്കാൾ ഭൂഖണ്ഡങ്ങളുടെ വിസ്തൃതി കൃത്യമായി രേഖപ്പെടുത്താനാണ് കാർട്ടോഗ്രാഫർ മുൻഗണന നൽകിയത്. അനുപാതം: ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ദക്ഷിണേഷ്യ, ഓഷ്യാന തുടങ്ങിയ ഭൂമധ്യരേഖയോട് അടുത്തുകിടക്കുന്ന ഭൂപ്രദേശങ്ങൾ ഇപ്പോൾ വടക്കൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അവയുടെ കൃത്യമായ അനുപാതത്തിലാണ്. തെറ്റിദ്ധാരണ മാറാൻ: പരമ്പരാഗത ഭൂപടത്തിലെ വലിപ്പവ്യത്യാസങ്ങൾ കാരണം വിദ്യാർത്ഥികൾക്കടക്കം ഭൂമിശാസ്ത്രത്തെക്കുറിച്ചുള്ള യൂറോപ്യൻ കേന്ദ്രീകൃതമായ തെറ്റായ ധാരണകൾ മാറാൻ പുതിയ ഭൂപടം സഹായിക്കും. നടപ്പാക്കാൻ: ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങൾ ഔദ്യോഗിക റിപ്പോർട്ടുകൾ, പുസ്തകങ്ങൾ, പ്രദർശനങ്ങൾ എന്നിവയിൽ പഴയ മെർക്കേറ്റർ ഭൂപടത്തിന് പകരം ഇക്വൽ എർത്ത് പ്രൊജക്ഷൻ ഉപയോഗിക്കാൻ നിർദ്ദേശം നൽകി. അമേരിക്കയുടെ എതിർപ്പ് ടോഗോ വിദേശകാര്യ മന്ത്രി റോബർട്ട് ഡുസെയാണ് ഈ പ്രമേയം കൊണ്ടുവന്നത്. ഭൂപടങ്ങൾ നമ്മുടെ ചിന്തകളെയും പഠനങ്ങളെയും സ്വാധീനിക്കുന്നുണ്ടെന്നും ഭൂഖണ്ഡങ്ങളുടെ തെറ്റായ വലിപ്പം തലമുറകളായി മുൻവിധികള്‍ ഉണ്ടാക്കുന്നുവെന്നും മന്ത്രി റോബർട്ട് ഡുസെ പറഞ്ഞു. എന്നാൽ ലോകം വലിയ സാമ്പത്തിക-സുരക്ഷാ പ്രതിസന്ധികൾ നേരിടുമ്പോൾ പതിനാറാം നൂറ്റാണ്ടിലെ ഭൂപടത്തെക്കുറിച്ച് ചർച്ച ചെയ്ത് ഐക്യരാഷ്ട്രസഭയുടെ വിലപ്പെട്ട സമയം പാഴാക്കുകയാണെന്ന് യു.എസ് പ്രതിനിധി ശക്തമായി വാദിച്ചു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
9/11 Terror Attacks: 9/11 വിചാരണ വീണ്ടും വൈകി, 2028-ലേക്ക് നീട്ടി

9/11 Terror Attacks: 9/11 വിചാരണ വീണ്ടും വൈകി, 2028-ലേക്ക് നീട്ടി

9/11 ആക്രമണത്തിന്റെ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ഖാലിദ് ഷെയ്ഖ് മുഹമ്മദ് ഉൾപ്പെടെ നാല് പ്രതികളുടെ വിചാരണ 2028 ജൂൺ 5ന് നടത്തും. കേസിൽ 2027 ജനുവരിയിൽ വിചാരണ തുടങ്ങാനാണ് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടിരുന്നത് എന്നാൽ കോടതിയിൽ നൽകേണ്ട തെളിവുകളെക്കുറിച്ചുള്ള തർക്കങ്ങൾ പരിഹരിക്കാൻ കൂടുതൽ സമയം വേണമെന്നതിനാണ് വിചാരണ 18 മാസം കൂടി നീട്ടിയത്. യുഎസ് മിലിട്ടറി ജഡ്ജിയാണ് തീയതി നീട്ടിവെച്ച് ഉത്തരവ് ഇറക്കിയത്. കേസിൽ മുഖ്യസൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ഖാലിദ് ഷെയ്ഖ് മുഹമ്മദ്, കൂട്ടുപ്രതികളായ വാലിദ് ബിൻ അത്താഷ്, അലി അബ്ദുൽ അസിസ് അസി, മുസ്തഫ അൽ-ഹൗസാവി എന്നിവർക്കൊപ്പമാണ് വിചാരണ നേരിടുന്നത്. 2028-ൽ നിശ്ചയിച്ചിരിക്കുന്ന വിചാരണയിലും വിവിധ തടസ്സങ്ങൾ കാരണം വീണ്ടും വൈകാൻ സാധ്യതയുണ്ട്. ഇതിനു മുൻപ് 2021-ൽ നിശ്ചയിച്ചിരുന്ന വിചാരണ പിന്നീട് റദ്ദാക്കിയിരുന്നു. 2001 സെപ്റ്റംബർ 11നാണ് അമേരിക്കൻ ഐക്യനാടുകൾക്കെതിരെ അൽ ഖ്വെയ്ദ (AL-Qaeda) ചാവേർ ആക്രമണം നടത്തിയത്. ഹൈജാക്ക് ചെയ്ത നാല് വാണിജ്യ വിമാനങ്ങൾ ഉപയോഗിച്ചാണ് ഭീകരവാദികൾ ആക്രമണം നടത്തിയത്. ആദ്യത്തെ രണ്ട് വിമാനങ്ങൾ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളിൽ ഇടിച്ചിറക്കി രണ്ട് കെട്ടിടങ്ങളും തകർത്തു. മൂന്നാമത്തെ വിമാനം അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണിലേക്ക് ഇടിച്ചുകയറ്റി. നാലാമത്തെ വിമാനം യൂണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 93 വൈറ്റ് ഹൗസോ, യു.എസ്. കാപ്പിറ്റലോ ലക്ഷ്യമിട്ടാണ് വന്നതെങ്കിലും യാത്രക്കാരുടെ ചെറുത്തുനിൽപ്പിനെ തുടർന്ന് പെൻസിൽവാനിയയിലെ ഒരു വയലിൽ തകർന്നു വീഴുകയായിരുന്നു. ഹൈജക്കർമാരായ 19 പേർ ഒഴികെ 2,977 ആളുകളാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിലവിൽ ക്യൂബയിലെ ഗ്വാണ്ടനാമോ ബേ യു.എസ്. മിലിട്ടറി ബേയിൽ തടവിലാണ് പ്രതികൾ. പ്രതികൾ കുറ്റം സമ്മതിച്ച് വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം തടവ് സ്വീകരിക്കാൻ തയാറായ പ്ലീ ബാർഗെയ്ൻ (Plea agreement) കരാറുകൾ പലതവണ ഉണ്ടാകുകയും പിന്നീട് ഭരണകൂടങ്ങളും കോടതികളും അത് തള്ളിക്കളയുകയും ചെയ്തത് വിചാരണ നടപടികളെ പിന്നോട്ട് വലിച്ചു. മാത്രമല്ല ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രേഖകളും ക്ലാസിഫൈഡ് തെളിവുകളും കോടതിയിൽ എങ്ങനെ അവതരിപ്പിക്കണം എന്നതിനെച്ചൊല്ലി പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മിൽ നിരന്തരമായ നിയമപോരാട്ടങ്ങൾ നിലനിൽക്കുന്നുണ്ട്. കൂടാതെ പ്രതികളെ പിടികൂടിയതിന് ശേഷം സി.ഐ.എ. (CIA) രഹസ്യ കേന്ദ്രങ്ങളിൽ വെച്ച് നടത്തിയ കടുത്ത ചോദ്യം ചെയ്യൽ രീതികളിലൂടെ എടുത്ത കുറ്റസമ്മത മൊഴികൾ കോടതിയിൽ നിയമപരമായി സ്വീകാര്യമാണോ എന്ന കാര്യത്തിൽ വർഷങ്ങളായി നിയമപരമായ തർക്കങ്ങൾ നടക്കുന്നതിനാലാണ് വിചാരണ നടപടികൾ വൈകുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
US H-1B Workers: ഇന്ത്യക്കാര്‍ക്കും തിരിച്ചടി, അമേരിക്കയിൽ ജോലി നഷ്ടപ്പെട്ടാൽ ഉടൻ രാജ്യം വിടേണ്ടി വരും

US H-1B Workers: ഇന്ത്യക്കാര്‍ക്കും തിരിച്ചടി, അമേരിക്കയിൽ ജോലി നഷ്ടപ്പെട്ടാൽ ഉടൻ രാജ്യം വിടേണ്ടി വരും

അമേരിക്കയിൽ തൊഴിൽ നഷ്ടപ്പെടുന്ന വിദേശ തൊഴിലാളികൾക്ക് പുതിയ ജോലി കണ്ടെത്താൻ നിലവിൽ 60 ദിവസത്തെ സമയമാണ് നൽകുന്നത്. ഈ കാലവധി ഒഴിവാക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക. വൈറ്റ് ഹൗസ് ഓഫീസ് ഓഫ് മാനേജ്മെന്റ് ആൻഡ് ബജറ്റ് (OMB) നിലവിൽ ഇതിനാവശ്യമായ നടപടികൾ പരിശോധിക്കുകയാണ്. ഇങ്ങനെയാണെങ്കിൽ ജോലി നഷ്ടപ്പെടുന്ന വിദേശികൾ ഉടൻ തന്നെ രാജ്യം വിടാൻ നിർബന്ധിതരാകും. യുഎസിലെ ഇന്ത്യൻ പ്രവാസികൾക്ക് ഈ മാറ്റം നിർണായകമാണ്. കാരണം എച്ച്-1ബി വിസയിലൂടെ അമേരിക്കയിലെത്തുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളെ ഇത് ഗുരുതരമായി ബാധിക്കും. 2024 സാമ്പത്തിക വർഷത്തിൽ അംഗീകരിച്ചിരിക്കുന്ന മുഴുവൻ എച്ച്-1ബി അപേക്ഷകളിൽ 71 ശതമാനവും ഇന്ത്യക്കാരുടെയാണ്. യുഎസ് സെൻസസ് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള പുതിയ കണക്കുകൾ പ്രകാരം, നിലവിൽ 52 ലക്ഷത്തിലധികം ഇന്ത്യൻ വംശജർ യുഎസിൽ താമസിക്കുന്നുണ്ട്. തൊഴിൽ നഷ്ടപ്പെട്ട വിദേശ തൊഴിലാളികൾക്ക് കൂടുതൽ ഇളവുകൾ നൽകുക എന്ന ലക്ഷ്യത്തോടെ 2017 ലാണ് നിലവിലെ നിയമം അമേരിക്ക കൊണ്ടുവന്നത്. E-1, E-2, E-3, H-1B, H-1B1, L-1, O-1, TN തുടങ്ങിയ വിസ വിഭാഗങ്ങളിലുള്ള തൊഴിലാളികൾക്കും അവരുടെ ആശ്രിതർക്കും ഈ നിയമം ബാധകമാണ്. ഈ 60 ദിവസത്തിനുള്ളിൽ അവർക്ക് മറ്റ് ജോലികൾ കണ്ടെത്താനുള്ള സാവകാശം ഉണ്ടായിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more