Kollam News: അമ്മ വഴക്ക് പറഞ്ഞതിൽ മനോവിഷമം; കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ
കൊല്ലത്ത് അമ്മ വഴക്ക് പറഞ്ഞതിൽ മനംനൊന്ത് ആറാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി.
)
കൊല്ലം: കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർഥി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. നെടുമൺകാവ് സൊസൈറ്റി മുക്കിൽ അനിൽകുമാർ–രേഷ്മ ദമ്പതികളുടെ മകൻ ദേവദർശ് (11) ആണ് മരിച്ചത്. അമ്മ വഴക്ക് പറഞ്ഞതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കിയതാണെന്നാണ് പോലീസ് പറയുന്നത്. കെഎൻഎസ് സെൻട്രൽ സ്കൂളിലെ വിദ്യാർഥിയാണ് ദേവദർശ്.
അതേസമയം തിരുവനന്തപുരം വെട്ടിക്കാട് ഭാര്യയോട് സംസാരിച്ചതിന് അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാൾ പിടിയിലായി. വെട്ടുകാട് സ്വദേശി ജോസ് അലോഷ്യസ് ആണ് പിടിയിലായത്. നാട്ടുകാർ ചേർന്നാണ് ഇയാളെ കീഴ്പ്പെടുത്തി പോലീസിൽ ഏൽപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.
വെട്ടുകത്തിയുമായി വന്ന ജോസ് അയല്‍വാസിയായ ഗോഡ്ഫ്രിയെ ആക്രമിക്കുകയായിരുന്നു. വെട്ടുകാട് പള്ളിയോട് ചേര്‍ന്ന് കടലിനരികില്‍ നില്‍ക്കവെയാണ് ഗോഡ്ഫ്രിയെ പ്രതി വെട്ടിവീഴ്ത്താൻ ശ്രമം നടത്തിയത്. വെട്ടുകത്തിയുമായി ജോസ് പാഞ്ഞടുക്കുന്നത് കണ്ട ഗോഡ്ഫ്രി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാൾ പിന്നാലെ ചെന്ന് വെട്ടാൻ ശ്രമിക്കുകയായിരുന്നു. ആക്രമണം തടയാൻ ഇടയിലേക്ക് വന്ന ഭാര്യയെയും ജോസ് വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചു.
തുടർന്നുണ്ടായ പിടിവലിക്കിടെ കാൽ പിടിച്ച് മുകളിലേക്ക് ഉയർത്തിയതോടെ ജോസ് നിലത്തുവീണു. ഈ സമയം ഓടിയെത്തിയ നാട്ടുകാർ പ്രതിരോധത്തിനായി മണൽ വാരിയെറിഞ്ഞു. കണ്ണിൽ മണൽ വീണ് കാഴ്ച മങ്ങിയ തക്കത്തിന് നാട്ടുകാർ ചേർന്ന് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. നാട്ടുകാർ ചേർന്ന് ജോസിനെ ബലമായി പിടിച്ചുവയ്ക്കുകയും പിന്നീട് പോലീസിന് കൈമാറുകയും ചെയ്തു. ഇയാള്‍ക്കെതിരെ വധ ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജോസിന്‍റെ ഭാര്യയും ഗോഡ്ഫ്രിയും തമ്മില്‍ സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് വിവരം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)