MDMA Case Arrest: കൊണ്ടോട്ടി എംഡിഎംഎ കേസ്; നൈജീരിയന്‍ സ്വദേശിയും ഭാര്യയും പൂണെയിൽ പിടിയിൽ, പിന്നിൽ ഒരൊറ്റ ശൃംഖല
കൊണ്ടോട്ടി എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് നൈജീരിയൻ സ്വദേശിയെയും ഭാര്യയെയും പിടികൂടി.
)
മലപ്പുറം: കൊണ്ടോട്ടി എം.ഡി.എം.എ കടത്ത് കേസിൽ നൈജീരിയന്‍ സ്വദേശിയും ഭാര്യയും പിടിയിലായി. നൈജീരിയൻ സ്വദേശി പോൾ, ഇയാളുടെ ഇന്ത്യൻ വംശജയായ ഭാര്യ ആരതി എന്നിവരാണ് പൂണെയിൽ പിടിയിലായത്. എൻ.ഡി.പി.എസ് പ്രകാരം കേസെടുത്താണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.
ജൂണിൽ കൊണ്ടോട്ടിയിലെ പുളിക്കലിൽ നിന്ന് 780 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തിരുന്നു. ഈ കേസിലെ തുടരന്വേഷണത്തിലാണ് ദമ്പതികൾ അറസ്റ്റിലായത്. മയക്കുമരുന്ന് കൈമാറുന്ന ക്യാരിയറായാണ് പോൾ പ്രവർത്തിച്ചിരുന്നതെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞു. പോൾ അടക്കമുള്ള ക്യാരിയർമാർക്ക് പിന്നാലെ നടത്തിയ തെരച്ചിലിനൊടുവിലാണ് പ്രധാന കണ്ണികളിലേക്ക് എത്താൻ സാധിച്ചത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ പത്തോളം പേരെ അറസ്റ്റ് ചെയ്തിട്ടുള്ളതായും പോലീസ് അറിയിച്ചു. ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലൂടെയാണ് ലഹരിക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പോൾ നടത്തിയിരുന്നത്.
ആരതിക്ക് ലഹരിവ്യാപാരത്തെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഇതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇവർ കേസിൽ പങ്കാളിയായതെന്നും അന്വേഷണ സംഘം കൂട്ടിച്ചേർത്തു. ബെംഗളൂരു പോലീസ് അഞ്ച് കിലോ മയക്കുമരുന്ന് പിടികൂടിയ കേസിലും കോയമ്പത്തൂരിലെ ലഹരിക്കടത്ത് കേസുകളിലും പ്രതികൾക്ക് പങ്കുള്ളതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഒരേ നാർക്കോട്ടിക് ശൃംഖലയുടെ ഭാഗമാണ് ഈ കേസുകളെല്ലാം. കേസുമായി ബന്ധപ്പെട്ട് കൂടുതൽ നിർണ്ണായക തെളിവുകൾ ശേഖരിക്കുന്നതിനും, ഇതിന് പിന്നിലുള്ള വൻ ലഹരിക്കടത്ത് ശൃംഖലയെ പൂർണ്ണമായും തകർക്കുന്നതിനുമുള്ള പ്രത്യേക ആക്ഷൻ പ്ലാനിലേക്ക് പോലീസ് കടക്കുകയാണെന്നും എസ്.പി അറിയിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)