Kerala Auto, Taxi Fare Hike: ഓട്ടോ, ടാക്സി ചാർജ് കൂടും! ജനുവരി മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും
കേരളത്തിൽ ജനുവരി മുതൽ ഓട്ടോ, ടാക്സി നിരക്കിൽ വർധനവുണ്ടാകും. ഗതാഗത മന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം.
)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ ഓട്ടോ, ടാക്സി നിരക്ക് കൂടും. ഗതാഗത മന്ത്രിയുമായി തൊഴിലാളി സംഘടനകള്‍ നടത്തിയ ചര്‍ച്ചയിലാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനമായത്. ഇതോടെ നാളെ നടത്താനിരുന്ന 24 മണിക്കൂര്‍ പണിമുടക്ക് പിന്‍വലിച്ചു. ജനുവരി 1 മുതല്‍ പുതിയ നിരക്ക് നടപ്പാക്കുമെന്നാണ് മന്ത്രി ഉറപ്പ് നല്‍കിയിരിക്കുന്നതെന്ന് യൂണിയനുകള്‍ അറിയിച്ചു.
2022 ഏപ്രിലിലാണ് മുന്‍പ് നിരക്ക് പരിഷ്കരിച്ചത്. നിരക്ക് പുതുക്കണമെന്ന് യൂണിയനുകളുടെ ആവശ്യം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചുവെന്ന് ചര്‍ച്ചയ്ക്കു ശേഷം ഗതാഗതമന്ത്രി സി.പി.ജോണ്‍ പറഞ്ഞു. ഇതേക്കുറിച്ചു പഠിക്കാന്‍ കമ്മിഷനെ നിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്മീഷൻ വിഷയത്തിൽ അന്വേഷണം നടത്തുമ്പോൾ ഓരോ യൂണിയനുകൾക്കും നിരക്ക് വർധനയുമായി ബന്ധപ്പെട്ട തങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഔദ്യോഗികമായി അറിയിക്കാം. ഓട്ടോ ഡ്രൈവർമാർക്ക് ഇഎസ്ഐ ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന ദീർഘകാല ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് ഉറപ്പുനൽകിയതായും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
ഡ്രൈവർമാർക്ക് വിശ്രമമുറി സൗകര്യം ഒരുക്കുന്ന കാര്യത്തിൽ ടൂറിസം വകുപ്പുമായും ഹോട്ടൽ ഉടമകളുമായും ചർച്ചകൾ നടത്തിയതായി മന്ത്രി അറിയിച്ചു. ഇത് നടപ്പിലാക്കണമെന്ന ആവശ്യം സർക്കാർ അനുഭാവപൂർവ്വം പരിഗണിക്കും. ടൂവീലർ ടാക്സുകൾക്ക് അനുമതിയുണ്ടെങ്കിലും, മഞ്ഞ ബോർഡിന് പകരം വെള്ള ബോർഡ് വെച്ച് അനധികൃതമായി സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, വിഷയം പഠിക്കാനുള്ള കമ്മീഷൻ അംഗങ്ങളെ നിലവിൽ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)