Drug Bust: എരുമേലിയിൽ കൊറിയർ പാഴ്സലിൽ എത്തിയത് ലഹരിമരുന്ന്; 310 കുപ്പി നിരോധിത മരുന്ന് പിടികൂടി
എരുമേലിയിൽ കൊറിയർ പാഴ്സലിൽ വന്ന നിരോധിത ലഹരിമരുന്ന് പിടികൂടി ഡാൻസാഫ് സംഘം.
)
എരുമേലി: കൊറിയർ ഓഫീസിൽ പാഴ്സലായി എത്തിയ 310 കുപ്പി നിരോധിത ലഹരിമരുന്ന് പിടിച്ചെടുത്ത് പോലീസ്. മെഫെന്റർമൈൻ സൾഫേറ്റ് ഇഞ്ചക്ഷൻ എന്ന മാരക ലഹരിമരുന്നാണ് പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് (DANSAF) സംഘം നടത്തിയ മിന്നൽ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ലഹരിശേഖരം പിടികൂടിയത്.
വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്നതാണിത്. പിടിച്ചെടുത്ത 310 കുപ്പി മരുന്നുകൾ തുടർനടപടികൾക്കായി കോട്ടയം ഡ്രഗ് കൺട്രോൾ ബോർഡിന് കൈമാറിയിട്ടുണ്ട്.
റോഡ് മാർഗമുള്ള വാഹന പരിശോധനകൾ ശക്തമായതോടെ, പോലീസിന്റെ കണ്ണുവെട്ടിച്ച് കൊറിയർ സർവീസുകൾ വഴി ലഹരിവസ്തുക്കൾ കടത്താനുള്ള നീക്കമാണിതെന്നാണ് പ്രാഥമിക നിഗമനം. തീർത്ഥാടനകാലത്തെ തിരക്ക് മുതലെടുത്ത് വിതരണം ചെയ്യാനായി എത്തിച്ചതാണോ ഇതെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. പാഴ്സൽ അയച്ചവരെയും ഇത് കൈപ്പറ്റാനെത്തേണ്ടവരെയും കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)