Chakkakomban Mission: ചക്കക്കൊമ്പൻ ദൗത്യം രണ്ടാം ദിവസവും വിജയിച്ചില്ല, ആന ഏലക്കാട്ടിൽ
ചക്കക്കൊമ്പൻ ദൗത്യം രണ്ടാം ദിവസവും പരാജയപ്പെട്ടു. ആന ഏലക്കാട്ടിലേക്ക് മറഞ്ഞു.
)
ഇടുക്കി: ചക്കക്കൊമ്പൻ ദൗത്യം രണ്ടാം ദിവസവും വിജയിച്ചില്ല. ആന ഏലക്കാടിനുള്ളിൽ തുടരുന്നതും വെളിച്ചക്കുറവും കാരണമാണ് ഇന്നത്തെ ദൗത്യം വനംവകുപ്പ് അവസാനിപ്പിച്ചത്. ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി റേഡിയോ കോളർ ധരിപ്പിക്കാനുള്ള ദൗത്യം നാളെയും തുടരും.
ചെമ്പകത്തൊഴുകുടി പ്രദേശത്തെ ചെറുതുരുത്തിൽ വിശ്രമിക്കുകയായിരുന്ന ചക്കക്കൊമ്പനെ വനംവകുപ്പ് ആദ്യം ട്രാക്ക് ചെയ്തിരുന്നു. പടക്കം പൊട്ടിച്ച് ചെമ്പകത്തൊഴുകുടി - നാലുമുക്ക് - 301 കോളനി ഭാഗത്തേക്ക് എത്തിച്ചെങ്കിലും ആന ഏലക്കാട്ടിലേക്ക് മറയുകയായിരുന്നു. ആന അക്രമാസക്തനായിരുന്നതിനാലും മേഖലയിലെ പലയിടങ്ങളിലും ജനവാസമുള്ളതിനാലും സുരക്ഷ മുൻനിർത്തി മയക്കുവെടി വെക്കാൻ വനംവകുപ്പ് തയ്യാറായില്ല.
ട്രാക്കിംഗ് ടീമും ഡ്രോണുകളും ഉപയോഗിച്ച് ആനയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഒരാൾ പൊക്കത്തിലുള്ള പുല്ല്, ശക്തമായ കാറ്റ്, കാഴ്ച മറയ്ക്കുന്ന മഞ്ഞ് എന്നിവയാണ് ദൗത്യ സംഘത്തിന് വെല്ലുവിളി ഉയർത്തുന്നത്.
ഇന്നലെ 10 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ആദ്യ ഡോസ് മയക്കുവെടി വെച്ചെങ്കിലും ആന മയങ്ങാതെ വന്നതോടെയാണ് ദൗത്യം അവസാനിപ്പിച്ചത്. രണ്ടാമത്തെ ഡോസ് മയക്കുവെടി ആനയ്ക്ക് കൊണ്ടിരുന്നില്ല. ആദ്യദിനം ഉദ്യോഗസ്ഥരുടെ എണ്ണം കൂടുതലായിരുന്നു എന്നാൽ രണ്ടാം ദിവസമായ ഇന്ന് രണ്ട് ടീമുകളായി ചുരുക്കിയാണ് ദൗത്യം നടത്തിയത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)

)
)
)
)