Black Friday Sale 2026: ഐഫോൺ 17-ന് 10,800 രൂപ കിഴിവ്! ലാപ്ടോപ്പ്, ടിവി വിൽപ്പന തകൃതി...
ബ്ലാക്ക് ഫ്രൈഡേ വിൽപ്പനയിൽ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്ക് വൻ വിലക്കുറവ്!
)
ലാപ്ടോപ്പും, ടിവിയും, സ്മാർട്ട്ഫോണും വാങ്ങാൻ പദ്ധതിയുണ്ടെങ്കിൽ നവംബർ അവസാനവാരം വാങ്ങുന്നതാണ് നല്ലത്. ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകൾ മുതൽ ടെക് കമ്പനികൾ വരെ എല്ലാവരും ബ്ലാക്ക് ഫ്രൈഡേ ഓഫറുകൾ നൽകിത്തുടങ്ങിയിട്ടുണ്ട്.
ഈ വർഷത്തെ ബ്ലാക്ക് ഫ്രൈഡേ നവംബർ 27-ന് ആരംഭിക്കുമെങ്കിലും സാംസങ്, ഫ്ലിപ്കാർക്ക് എന്നിവർ ഇതിനോടകം വിൽപ്പന ആരംഭിച്ചുകഴിഞ്ഞു. ഫ്ലിപ്കാർട്ടിന്റെ ബ്ലാക്ക് ഫ്രൈഡേ സെയിൽ നവംബർ 21 മുതൽ 27 വരെയാണ് നടക്കുന്നത്. സാംസങ് തങ്ങളുടെ വെബ്സൈറ്റിൽ നവംബർ 13 മുതൽ 30 വരെ ബ്ലാക്ക് ഫ്രൈഡേ ഓഫറുകൾ നൽകിയിട്ടുണ്ട്. ആമസോൺ ഇന്ത്യയും ബ്ലാക്ക് ഫ്രൈഡേ ഓഫറുകൾ നൽകുമെന്ന് അറിയിച്ചു.
ഐഫോൺ 17-ന് 10,800 രൂപ നേരിട്ടുള്ള കിഴിവിൽ 89,100 രൂപയ്ക്ക് ലഭ്യമാണ്. ബാങ്ക് കാർഡുകൾക്ക് അധിക ഡിസ്കൗണ്ടും ലഭ്യമാണ്. Samsung Galaxy F70 Pro 5G-ക്ക് 48 ശതമാനം വരെ കിഴിവും, 65 ഇഞ്ച് 4K സ്മാർട്ട് ടിവിക്ക് ഡിസ്കൗണ്ടും ലഭ്യമാണ്.
സാംസങ് നവംബർ 13 മുതൽ 30 വരെ നടത്തുന്ന സെയിലിൽ Galaxy സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, സ്മാർട്ട്വാച്ചുകൾ, ടിവികൾ, മോണിറ്ററുകൾ, AI ഹോം അപ്ലയൻസുകൾ എന്നിവയ്ക്ക് 16,000 രൂപ വരെ കിഴിവ് ലഭിക്കും. വെബ്സൈറ്റിൽ അപ്ഗ്രേഡ് ആനുകൂല്യങ്ങൾ, ട്രേഡ്-ഇൻ ഓഫറുകൾ, പേയ്മെന്റ് ഓഫറുകൾ എന്നിവയും ലഭ്യമാണ്.
ക്രോമ ബ്ലാക്ക് ഫ്രൈഡേ എൻഡ് ഓഫ് സീസൺ സെയിൽ നവംബർ 30 വരെ നടക്കും. ഐഫോൺ, മാക്ബുക്ക് നിയോ, എൽജി സ്മാർട്ട് ടിവി എന്നിവ ഉൾപ്പെടുന്ന ഉൽപ്പന്നങ്ങളുടെ ഓഫർ നിരക്കുകൾ ഉടൻ പുറത്തുവിടും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)

)
)
)
)