iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Kerala

Kalladikkode Lorry Accident: ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ വെന്തു മരിച്ചു

കോഴിക്കോട്: ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ വെന്തു മരിച്ചതായി റിപ്പോർട്ട്. അപകടം നടന്നത് പാലക്കാട്-കോഴിക്കോട് ദേശീയ പാതയിൽ കല്ലടിക്കോടിന് സമീപമാണ്.

അപകടത്തെ തുടർന്ന് പൊള്ളലേറ്റ ലോറി ഡ്രൈവർ ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ദീന് മരിച്ചു. കൂട്ടിയിടിച്ചത് അററക്കപ്പൊടി കയറ്റി വരികയായിരുന്ന ലോറിയും കണ്ടെയ്നർ ലോറിയും തമ്മിലായിരുന്നു. അതിൽ മരിച്ചത് അറക്കപ്പൊടി കയറ്റിയ ലോറിയുടെ ഡ്രൈവറാണ്. അയാളെ ആശുപതിയിൽ എത്തിക്കുന്നതിന് മുന്നേ മരിച്ചിരുന്നു.

അപകടത്തിൽ പരിക്കേറ്റ കണ്ടെയ്നർ ലോറി ഡ്രൈവറായ അതിഥി തൊഴിലാളി ആശുപത്രിയിൽ ചികിത്സയിലാണ്. ആളിക്കത്തിയ തീ അയച്ചത് ഫയർഫോഴ്സ് എത്തിയാണ്. അപകടത്തെ തുടർന്ന് പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂർ മുതൽ കല്ലടിക്കോട് വരെ ഗതാഗതക്കുരുക്കുണ്ടായി. അപകടം നടന്നത് ഇന്ന് പുലർച്ചെയാണ്.

വീണ്ടും ജീവനെടുത്ത്‌ കാട്ടാന; പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ തൊഴിലാളി മരിച്ചു

പൂപ്പാറയിൽ കാട്ടാന ആക്രമണത്തില്‍ തൊഴിലാളി മരിച്ചതായി റിപ്പോർട്ട്. സംഭവമേ നടന്നത് തലക്കുളം എസ്റ്റേറ്റിലാണ്. മരിച്ചത് തമിഴ്‌നാട് സ്വദേശിയായ തൊഴിലാളി ഒച്ച് തേവര്‍ ആണ്.

ഗുരുരുതരമായി പരിക്കേറ്റ തൊഴിലാളിയെ ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എസ്റ്റേറ്റില്‍ രാവിലെ മുതല്‍ കാട്ടാനക്കൂട്ടം തമ്പടിച്ചിട്ടുണ്ടായിരുന്നു. തുടർച്ചയായി ബിഎല്‍ റാം, തലക്കുളം മേഖലകളില്‍ കാട്ടാനയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി നാട്ടുകാര്‍ അറിയിച്ചിട്ടുണ്ട്. ഈ മേഖലയിൽ കഴിഞ്ഞ 20 വര്‍ഷത്തിനിടെ 40 ഓളം പേരാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്.