iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Palakkad News: സ്കൂളിനുള്ളിൽ വിദ്യാർത്ഥിക്ക് നേരെ സഹപാഠിയുടെ വെടിവെപ്പ്, ചികിത്സയിൽ‌; സംഭവം പാലക്കാട്

Kerala

തൃത്താലയിലാണ് സ്കൂളിനുള്ളിൽ വിദ്യാർത്ഥി റിവോൾവർ കൊണ്ടുവരികയും സഹപാഠിക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു.

പാലക്കാട്: തൃത്താല പരുതൂർ ഹയർസെക്കൻഡറി സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു. രാവിലെ 11.45 ന് ക്ലാസ് റൂമിൽ വച്ചാണ് സംഭവം. കൊടുമുണ്ട സ്വദേശിയായ വിദ്യാർത്ഥിയാണ് ക്ലാസിൽ റിവോൾവർ കൊണ്ടുവന്നത്. ഈ തോക്കിൽ നിന്നാണ് സഹപാഠിയായ വിദ്യാർത്ഥിക്ക് വെടിയേറ്റത്. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിവരമറിഞ്ഞ് തൃത്താല പോലീസ് സ്കൂളിലെത്തി പരിശോധന നടത്തി. കൊടുമുണ്ട സ്വദേശിയായ വിദ്യാർത്ഥിയാണ് തോക്കുമായി സ്കൂളിലെത്തിയത്. അഞ്ചുമൂല സ്വദേശിക്കാണ് വെടിയേറ്റത്. ആകെ മൂന്ന് തവണ വെടിയുതിർത്തതായാണ് പ്രാഥമിക വിവരം. ഇതിൽ ആദ്യത്തെ വെടിയുണ്ട തറയിലും രണ്ടാമത്തേത് അരികിലൂടെയും കടന്നുപോയി. മൂന്നാമത് ഉതിർത്ത വെടിയുണ്ടയാണ് വിദ്യാർത്ഥിയുടെ കയ്യിൽ തറച്ചത്. പരിക്കേറ്റ വിദ്യാർത്ഥിയുടെ കയ്യിൽ നിന്ന് ബുള്ളറ്റ് പുറത്തെടുക്കുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കുള്ള നടപടികൾ ആരംഭിച്ചതായാണ് സൂചന.

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ക്ലാസ് റൂമിൽ വച്ച് സഹപാഠിയുടെ വെടിയേറ്റ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.