WION New Age Keralam Summit 2026: വിയോൺ ന്യൂ ഏജ് കേരള സമ്മിറ്റ് 2026; ഭരണനേട്ടങ്ങളും വികസന പദ്ധതികളും പങ്കുവച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ
മുതിർന്ന പൗരന്മാരെ പങ്കാളികളാക്കുന്ന 'സിൽവർ ഇക്കോണമി'യുടെ സാധ്യതകൾ മുഖ്യമന്ത്രി സമ്മിറ്റിൽ വിശദമാക്കി.
)
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തികമായി മത്സരക്ഷമതയുള്ളതും ആഗോളതലത്തിൽ ബന്ധിപ്പിക്കപ്പെട്ടതും പരിസ്ഥിതി സൗഹൃദവുമായ ഒരു കേന്ദ്രമാക്കി മാറ്റുന്നതിനുള്ള കാഴ്ചപ്പാട് കേരള മുഖ്യമന്ത്രി വി. ഡി. സതീശൻ അവതരിപ്പിച്ചു. സർക്കാരിന്റെ ആറുമാസത്തെ ഭരണനേട്ടങ്ങൾ അടയാളപ്പെടുത്തിക്കൊണ്ട് സംസ്ഥാനത്തെ പുതിയ വികസ പദ്ധതികളും വിയോൺ സംഘടിപ്പിച്ച 'ന്യൂ ഏജ് കേരളം സമ്മിറ്റ് 2026'-ൽ മുഖ്യമന്ത്രി പങ്കുവച്ചു.
പ്രധാന പദ്ധതികൾ എടുത്തുപറഞ്ഞ മുഖ്യമന്ത്രി വി.ഡി. സതീശൻ കേരളത്തിലെ തുറമുഖങ്ങളെ ഏകോപിപ്പിക്കാനും ഭാവി സാങ്കേതികവിദ്യകളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും സംസ്ഥാനത്തെ ഒരു ആഗോള വിദ്യാഭ്യാസ-വ്യോമയാന ഹബ്ബാക്കി മാറ്റാനും ലക്ഷ്യമിട്ടുള്ള 'മിഷൻ സമുദ്ര'യെക്കുറിച്ച് സംസാരിച്ചു. സ്റ്റാർട്ടപ്പുകളുടെ എണ്ണത്തേക്കാൾ അവയുടെ ഗുണനിലവാരത്തിനും വളർച്ചയ്ക്കും പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം, വളർന്നുവരുന്ന സംരംഭങ്ങൾക്ക് സർക്കാരിന്റെ പൂർണ പിന്തുണയും പ്രഖ്യാപിച്ചു.
കേരളത്തിന്റെ മാറുന്ന ജനസംഖ്യാ ഘടനയെ അഭിസംബോധന ചെയ്തുകൊണ്ട്, യുവ സംരംഭകർക്കും കുടുംബശ്രീ സംരംഭങ്ങൾക്കും മാർഗ്ഗനിർദ്ദേശം നൽകുന്നവരായി മുതിർന്ന പൗരന്മാരെ പങ്കാളികളാക്കുന്ന 'സിൽവർ ഇക്കോണമി'യുടെ സാധ്യതകൾ മുഖ്യമന്ത്രി എടുത്തുപറഞ്ഞു. വയോജനങ്ങളുടെ അന്തസ്സും ക്ഷേമവും മുൻഗണനയായി തുടരണമെന്ന് വ്യക്തമാക്കിയ അദ്ദേഹം, പരിചരണ പരിശീലന പരിപാടികൾ ആരംഭിക്കാനും മുതിർന്നവരുടെ ക്ഷേമത്തിനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികളും വിശദീകരിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)