Attack: പോലീസുകാരന്റെ കൈ കടിച്ചുമുറിച്ച് പ്രതി; ആക്രമണം നടത്തിയത് വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ
എറണാകുളം നോർത്ത് സ്റ്റേഷനിലെ പോലീസുകാരൻറെ കൈയാണ് പ്രതി കടിച്ചുമുറിച്ചത്.
)
കൊച്ചി: റോഡിൽ ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്ത പ്രതി പോലീസുകാരനെ ആക്രമിച്ചു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് പോലീസുകാരന് നേരെ ആക്രമണമുണ്ടായത്. എറണാകുളം നോർത്ത് സ്റ്റേഷനിലെ പോലീസ് ഡ്രൈവർ അജിത് പോളിനെയാണ് ആക്രമിച്ചത്.
പോലീസുകാരൻറെ കൈ പ്രതി കടിച്ചുമുറിച്ചു. കൊല്ലം ശാസ്താംകോട്ട വേങ്ങ സ്വദേശി മുഹമ്മദ് ഇ്ഖ്ബാൽ (25) ആണ് പ്രതി. റോഡിൽ ബഹളം വച്ചതിനാണ് നോർത്ത് പോലീസ് പട്രോളിങ്ങിനിടെ ഇയാളെ കസ്റ്റഡിയിലെടുത്തത്. പോലീസുകാരൻറെ കൈ കടിച്ചുമുറിച്ചതിന് ഇയാൾക്കെതിരെ സെൻട്രൽ പോലീസും കേസെടുത്തു.
ഇയാൾ സ്റ്റേഷനിലും ബഹളം വയ്ക്കുകയും പോലീസുകാരെ അസഭ്യം പറയുകയും ചെയ്തിരുന്നു. ഇതിൻറെ ദൃശ്യങ്ങൾ പുറത്തുവന്നു. എറണാകുളം നോർത്ത് റെയിൽേവയിലെ ഓവർബ്രിഡ്ജിന് സമീപത്തുള്ള നടപ്പാലത്തിൽ വച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്.
റോഡിൽ കിടന്ന് ബഹളമുണ്ടാക്കിയ ഇഖാബാലിനെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചു. ഇവിടെ വച്ച് ഇയാൾ വീണ്ടും ബഹളം തുടർന്നു. പോലീസുകാരെ അസഭ്യം പറയുകയും ചെയ്തു. പ്രതി വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ വീണ്ടും അക്രമാസക്തനാകുകയായിരുന്നു.
ജനറൽ ആശുപത്രിയിൽ വച്ച് ഇയാൾ അക്രമാസക്തനാകുകയായിരുന്നു. പോലീസുകാർ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും ഇതിനിടെ ഇയാൾ പോലീസുകാരൻറെ കൈ കടിച്ചുമുറിക്കുകയായിരുന്നു. സംഭവത്തിൽ സെൻട്രൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇയാൾ അക്രമം നടത്തിയത് ലഹരി ഉപയോഗിച്ചാണോയെന്ന് അറിയാൻ രക്തം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)