iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Anto Augustine: മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ്: ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു, ഇ.ഡി കേസ് കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം

Kochi

മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പിൽ ആൻറോ അഗസ്റ്റിനെതിരെ കേസെടുത്ത് ഇഡി.

കൊച്ചി: ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക ലാഭമുണ്ടാക്കിയ കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എം.ഡി ആന്റോ അഗസ്റ്റിനെതിരെ കേസെടുത്ത് ഇഡി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം പ്രാഥമിക അന്വേഷണ റിപ്പോർട്ട് (ECIR) രജിസ്റ്റർ ചെയ്താണ് ഇ.ഡി അന്വേഷണം തുടങ്ങിയത്.

സംഭവത്തിൽ നേരത്തെ കളമശ്ശേരി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു ഈ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി ഇപ്പോൾ കേസെടുത്തിരിക്കുന്നത്. കളമശ്ശേരി പോലീസിന്റെ കേസിന് പുറമേ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് വിട്ടുനല്‍കിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും ഇ.ഡി പരിശോധിക്കുന്നുണ്ട്.

സാധാരണയായി സ്റ്റേഡിയം വിട്ടുനൽകുമ്പോൾ അഞ്ച് കോടി രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകണമെന്നാണ് ചട്ടം. എന്നാൽ ഈ തുക ഈടാക്കാതെയാണ് സ്റ്റേഡിയം കമ്പനിക്ക് കൈമാറിയിട്ടുള്ളത്. സ്റ്റേഡിയം നവീകരിക്കുന്നു എന്നതിന്റെ മറവിൽ കള്ളപ്പണ ഇടപാടുകളും സാമ്പത്തിക ക്രമക്കേടുകളും നടന്നിട്ടുണ്ടോയെന്നാണ് ഇ.ഡിയുടെ സംശയം.

നേരത്തെ വിദേശത്തേക്ക് അനധികൃതമായി പണം അയച്ചതുമായി ബന്ധപ്പെട്ട ഫെമ (FEMA) ചട്ടലംഘന കേസിൽ ഇയാൾക്കെതിരെ ഇ.ഡി അന്വേഷണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രാഥമിക വിവരശേഖരണം പൂർത്തിയാക്കി ഇപ്പോൾ പി.എം.എൽ.എ (PMLA) പ്രകാരം ഇ.ഡി ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.