iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Sabarimala Pilgrim Kochi: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പൊലീസ് എയ്ഡ് പോസ്റ്റ്, ശബരിമല തീർത്ഥാടകർക്കായി ​ഗതാ​ഗത പരിഷ്കാരവും

Kochi

ശബരിമല തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പൊലീസ് എയ്ഡ് പോസ്റ്റും പ്രത്യേക ​ഗതാ​ഗത പരിഷ്കരണങ്ങളും ഏർപ്പെടുത്തി. 

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഭക്തരുടെ സഹായത്തിനായി പ്രത്യേക ഫെസിലിറ്റേഷൻ സെന്റർ (പൊലീസ് എയ്ഡ് പോസ്റ്റ്) പ്രവർത്തനമാരംഭിച്ചു. മാത്രമല്ല തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ​ഗതാ​ഗത പരിഷ്കാരങ്ങളും കൊച്ചിയിൽ നടപ്പാക്കി.

ശബരിമലയിലേക്ക് പോകുന്നവർ പ്രധാന കവാടത്തിലൂടെ പുറത്തിറങ്ങി കെഎസ്ആർടിസി, ടാക്സി സർവീസുകൾ ഉപയോ​ഗിക്കണം. മടങ്ങിയെത്തുന്ന വാഹനങ്ങൾ കർഷക റോഡ് വഴി കിഴക്കേ കവാടത്തിൽ ഭക്തരെ ഇറക്കണം. എറണാകുളം ​ഗേൾസ് ഹൈസ്കൂൾ മുതൽ സൗത്ത് സ്റ്റേഷൻ കവാടം വരെ പാർക്കിം​ഗ് പൂർണ്ണമായും നിരോധിച്ചു. തിരക്കനുസരിച്ച് നോർത്ത് സ്റ്റേഷനിലെ ഓട്ടോറിക്ഷ പാത വൺവേ ആക്കും.

മോഷണം തടയാൻ 25-ലധികം പൊലീസുകാരെയും 24 മണിക്കൂർ സിസിടിവി നിരീക്ഷണവും ഏർപ്പെടുത്തി. തീപിടുത്ത സാധ്യത ഒഴിവാക്കാൻ സ്റ്റേഷൻ പരിസരത്തും പ്ലാറ്റ്ഫോമുകളിലും ​ഗ്യാസ് സ്റ്റൗവോ അടുപ്പുകളോ ഉപയോ​ഗിച്ച് ഭക്ഷണം പാകം ചെയ്യുന്നതും ചൂടാക്കുന്നതും കർശനമായി നിരോധിച്ചു.

മലയാളം, ഇം​ഗ്ലീഷ്, ഹിന്ദി ഭാഷകളിൽ അനൗൺസ്മെന്റുകളും ദിശാസൂചിക ബോർഡുകളും സജ്ജമാക്കി. മാലിന്യങ്ങളും പൂജാദ്രവ്യങ്ങളും നിശ്ചിത സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കണം. നോർത്ത്, സൗത്ത് സ്റ്റേഷനുകളിൽ ആംബുലൻസ് സേവനവും ആരോ​ഗ്യവകുപ്പ്, ഫയർ ഫോഴ്സ് എന്നിവയുടെ സഹായ കേന്ദ്രങ്ങളും പ്രവർത്തിക്കും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.