Sabarimala Pilgrim Kochi: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പൊലീസ് എയ്ഡ് പോസ്റ്റ്, ശബരിമല തീർത്ഥാടകർക്കായി ഗതാഗത പരിഷ്കാരവും
ശബരിമല തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പൊലീസ് എയ്ഡ് പോസ്റ്റും പ്രത്യേക ഗതാഗത പരിഷ്കരണങ്ങളും ഏർപ്പെടുത്തി.
)
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഭക്തരുടെ സഹായത്തിനായി പ്രത്യേക ഫെസിലിറ്റേഷൻ സെന്റർ (പൊലീസ് എയ്ഡ് പോസ്റ്റ്) പ്രവർത്തനമാരംഭിച്ചു. മാത്രമല്ല തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ഗതാഗത പരിഷ്കാരങ്ങളും കൊച്ചിയിൽ നടപ്പാക്കി.
ശബരിമലയിലേക്ക് പോകുന്നവർ പ്രധാന കവാടത്തിലൂടെ പുറത്തിറങ്ങി കെഎസ്ആർടിസി, ടാക്സി സർവീസുകൾ ഉപയോഗിക്കണം. മടങ്ങിയെത്തുന്ന വാഹനങ്ങൾ കർഷക റോഡ് വഴി കിഴക്കേ കവാടത്തിൽ ഭക്തരെ ഇറക്കണം. എറണാകുളം ഗേൾസ് ഹൈസ്കൂൾ മുതൽ സൗത്ത് സ്റ്റേഷൻ കവാടം വരെ പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചു. തിരക്കനുസരിച്ച് നോർത്ത് സ്റ്റേഷനിലെ ഓട്ടോറിക്ഷ പാത വൺവേ ആക്കും.
മോഷണം തടയാൻ 25-ലധികം പൊലീസുകാരെയും 24 മണിക്കൂർ സിസിടിവി നിരീക്ഷണവും ഏർപ്പെടുത്തി. തീപിടുത്ത സാധ്യത ഒഴിവാക്കാൻ സ്റ്റേഷൻ പരിസരത്തും പ്ലാറ്റ്ഫോമുകളിലും ഗ്യാസ് സ്റ്റൗവോ അടുപ്പുകളോ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നതും ചൂടാക്കുന്നതും കർശനമായി നിരോധിച്ചു.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ അനൗൺസ്മെന്റുകളും ദിശാസൂചിക ബോർഡുകളും സജ്ജമാക്കി. മാലിന്യങ്ങളും പൂജാദ്രവ്യങ്ങളും നിശ്ചിത സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കണം. നോർത്ത്, സൗത്ത് സ്റ്റേഷനുകളിൽ ആംബുലൻസ് സേവനവും ആരോഗ്യവകുപ്പ്, ഫയർ ഫോഴ്സ് എന്നിവയുടെ സഹായ കേന്ദ്രങ്ങളും പ്രവർത്തിക്കും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)