iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Kerala High Court: ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പ്: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ​'ഗ്രീൻ സി​ഗ്നൽ' നൽകി ഹൈക്കോടതി

Kochi

ആസൂത്രണ ബോർഡ് പരീക്ഷാ തട്ടപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് നിർദേശിച്ച് ഹൈക്കോടതി. 

കൊച്ചി: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് സർക്കാരിനോട് ഹൈക്കോടതി. എഫ്.ഐ.ആർ (FIR) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സി നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്. ഹർജി കോടതിയുടെ പരിഗണനയിലാണെന്നതിനാലോ സ്റ്റേ ഇല്ലാത്തതിനാലോ അന്വേഷണ നടപടികൾ നിർത്തിവെക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.

അതേസമയം, ക്രൈംബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിന് മറുപടി നൽകാൻ പി.എസ്.സി ഇന്ന് കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് രണ്ട് ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കാൻ മാറ്റി. 58 മാർക്കിന്റെ 10 ചോദ്യങ്ങൾ ബോധപൂർവം മൂല്യനിർണ്ണയം നടത്തിയില്ലെന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അന്വേഷണം നീട്ടിക്കൊണ്ടുപോകാനാണ് പി.എസ്.സിയുടെ ശ്രമമെന്നും ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനോട് സഹകരിക്കാൻ അവർ തയ്യാറാകുന്നില്ലെന്നും വിലയിരുത്തലുകളുണ്ട്.

അതിനിടെ, പുനർമൂല്യനിർണ്ണയം നടത്തിയതോടെ റാങ്ക് പട്ടിക മാറിമറിയുകയും പരാതിക്കാരനായ ശ്യാം കൃഷ്ണൻ ഒന്നാം റാങ്കുകാരനാവുകയും ചെയ്തു. പുതിയ റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിൽ പി.എസ്.സി അടിയന്തരമായി അഡ്വൈസ് മെമ്മോ അയച്ചിട്ടുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.