Jantar Mantar Protest: ജന്തർ മന്തറിലേക്ക് മാർച്ച്, പ്രതിപക്ഷ എംപിമാരെ തടഞ്ഞ് പോലീസ്; അറസ്റ്റ് ചെയ്ത് നീക്കി
എംപിമാരായ അമരീന്ദർ സിംഗ് രാജ വോറിങ്, ദീപേന്ദർ സിങ് ഹൂഡ, ഇമ്രാൻ പ്രതാപ്ഗഢി, ഇമ്രാൻ മസൂദ് എന്നിവർ ബസിന് മുകളിൽ കയറി പ്രതിഷേധിച്ചു.
)
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ ഇന്ത്യ മുന്നണിയിലെ എംപിമാരെ തടഞ്ഞ് പോലീസ്. എംപിമാരെ തടഞ്ഞതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംപിമാരായ അമരീന്ദർ സിങ് രാജ വോറിങ്, ദീപേന്ദ്രർ സിങ് ഹൂഡ, ഇമ്രാൻ പ്രതാപ്ഗഢി, ഇമ്രാൻ മസൂദ് എന്നിവർ ബസിന് മുകളിൽ കയറി പ്രതിഷേധിച്ചു.
രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെയുള്ള നേതാക്കളും ബസിലുണ്ടായിരുന്നു. പ്രതിഷേധക്കാർ ജന്തർ മന്തറിലേക്ക് പോകുന്നതിനിടെ പോലീസുകാർ ബസ് തടയുകയായിരുന്നുവെന്ന് കോൺഗ്രസ് എംപിമാർ പറഞ്ഞു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിൻറെ തീരുമാനം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)