Modi at Bangalore: പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദര്‍ശനം: 15,600 കോടിയുടെ വികസന പദ്ധതികള്‍, കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബെംഗളൂരു സന്ദര്‍ശനത്തിന്റെ ഭാഗമായി പല സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.
)
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബെംഗളൂരു സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഗതാഗത തടസ്സങ്ങൾ മുൻകൂട്ടി കണ്ട് ദക്ഷിണ ബെംഗളൂരുവിലെ പല സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.
വിവിഐപി കടന്നുപോകുന്ന വഴികളിലും പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിലും കനത്ത ഗതാഗത നിയന്ത്രണങ്ങളും പ്രത്യേക ബദൽ പാതകളും ഒരുക്കിയിട്ടുണ്ട്. പ്രധാന സന്ദർശന സ്ഥലങ്ങളിലും ചടങ്ങുകൾ നടക്കുന്ന വേദികളിലും ആയിരക്കണക്കിന് പൊലീസുകാരെ വിന്യസിച്ച് കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിലെ പ്രധാന പാതകളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കൻ ട്രക്കുകൾ, ടിപ്പറുകൾ തുടങ്ങിയ വലിയ വാഹനങ്ങളുടെ പ്രവേശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സിഎ പരീക്ഷ എഴുതേണ്ട വിദ്യാർത്ഥികൾക്ക് യാത്ര തടസ്സങ്ങൾ നേരിടാതിരിക്കാൻ അധികൃതർ പ്രത്യേക ഇളവുകളും ബദൽ യാത്രാ നിർദ്ദേശങ്ങളം മുൻകൂട്ടി നൽകിയിട്ടുണ്ട്.
കർണാടകയിൽ വിവിധ മേഖലകളിലായി 15,600 കോടി രൂപയിലധികം വരുന്ന വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കം കുറിക്കുന്നത്. ബെംഗളൂരു നഗരത്തിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കാളേന അഗ്രഹാര മുതൽ താവരക്കെരെ വരെയുള്ള പുതിയ നമ്മ മെട്രോ 'പിങ്ക് ലൈൻ' പാതയുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും. ബെംഗളൂരു-മംഗളൂരു-മഡ്ഗാവ് വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം പുനർവികസിപ്പിച്ച റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി നാടിന് സമർപ്പിക്കും.
സ്വാമി വിവേകാനന്ദ യോഗ അനുസന്ധാന സംസ്ഥാൻ സർവകലാശാലയുടെ ആസ്ഥാനമായ പ്രശാന്തി കുടീരത്തിന്റെ 50-ാം വർഷികാഘോഷങ്ങളിലും പ്രമുഖ ചിന്തകൻ എച്ച്. വി. ശേഷാദ്രിയുടെ ജന്മശതാബ്ദി സ്മാരക ചടങ്ങിലും മോദി പങ്കെടുക്കും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)